വിവാഹം ഉപേക്ഷിച്ചെന്ന് സ്മൃതി മന്ദാന; ഇരു കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്ന് അഭ്യർഥന, ക്രിക്കറ്റിൽ സജീവമാകുമെന്നും സൂപ്പർ താരം

വിവാഹം മുടങ്ങിയതിന് പിന്നാലെ നിരവധി ഊഹാപോഹങ്ങളും ആരോപണ-പ്രത്യാരോപണങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Smriti Mandhana wedding called off
Published on
Updated on

മുംബൈ: മുൻ നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയതായി അറിയിച്ച് ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം സ്‌മൃതി മന്ദാന. സംഗീത സംവിധായകൻ പലാഷ് മുച്ഛലുമായിട്ടുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന വിവരമാണ് സ്‌മൃതി ഒടുവിൽ സമൂഹമാധ്യമത്തിലൂടെ സ്ഥിരീകരിച്ചത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന് സൂപ്പർ താരം അറിയിച്ചത്. ഊഹാപോഹങ്ങൾ അവസാനിപ്പിച്ച് ഇരു കുടുംബങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്ന് സ്‌മൃതി വ്യക്തമാക്കി.

നേരത്തെ പലാഷിൻ്റെയും സ്മൃതി മന്ദാനയുടെയും വിവാഹം അനിശ്ചിതമായി നീട്ടിവച്ചിരിക്കുകയായിരുന്നു. സ്മൃതിയുടെ വിവാഹാഘോഷങ്ങള്‍ക്കിടെ പിതാവ് ശ്രീനിവാസന് നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Smriti Mandhana wedding called off
സ്മൃതി മന്ദാനയുടെ വിവാഹം മുടങ്ങിയതിന് പിന്നിൽ പലാഷിൻ്റെ ആ ചാറ്റുകൾ ലീക്കായതോ? ചർച്ചയാക്കി സോഷ്യൽ മീഡിയ

അതേസമയം, വിവാഹം മുടങ്ങിയതിന് പിന്നാലെ നിരവധി ഊഹാപോഹങ്ങളും ആരോപണ-പ്രത്യാരോപണങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മേരി ഡി കോസ്റ്റ എന്ന ഡാൻസ് കൊറിയോഗ്രാഫറുമായി പലാഷ് നടത്തിയെന്ന് പറയപ്പെടുന്ന ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്മൃതിയുടെയും പലാഷിൻ്റെയോ കുടുംബാംഗങ്ങൾ ആരും പ്രതികരിച്ചിട്ടില്ല.

Smriti Mandhana wedding called off
സ്മൃതിയുടെ പിതാവ് വീട്ടില്‍ തിരിച്ചെത്തി; വിവാഹത്തെ കുറിച്ച് അവ്യക്തത തുടരുന്നു

പലാഷിൻ്റെയും സ്മൃതിയുടെയും വിവാഹത്തിന് നൃത്തം കൊറിയോഗ്രഫി ചെയ്യാനെത്തിയ മേരി ഡി കോസ്റ്റയുമായി പലാഷ് നടത്തിയതെന്ന് പറയപ്പെടുന്ന സംഭാഷണങ്ങളുടേതെന്ന പേരിലാണ് ചില ചാറ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സ്ക്രീന്‍ഷോട്ടുകളില്‍ പലാഷിൻ്റെ പേരും ഐഡിയുമുണ്ട്.

സ്മൃതിയും പലാഷും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മേരി ചോദിക്കുമ്പോള്‍, ആ ബന്ധം ഏകദേശം അവസാനിച്ചത് പോലെയാണെന്നും ലോങ് ഡിസ്റ്റൻസ് ബന്ധമാണെന്നും പലാഷ് മേരിയോട് പറയുന്നുണ്ട്. നേരിൽ കാണാൻ മേരിയെ പലാഷ് നിര്‍ബന്ധിക്കുന്നതും ചാറ്റില്‍ കാണാം. യുവതിയെ ഹോട്ടലിലെ പൂളില്‍ ഒരുമിച്ച് നീന്താൻ പോകാമെന്നും പലാഷ് ക്ഷണിക്കുന്നതായും ചാറ്റിലുണ്ട്.

Smriti Mandhana wedding called off
'അണുബാധ', പിതാവിന് പിന്നാലെ സ്മൃതി മന്ദാനയുടെ പ്രതിശ്രുത വരനും ആശുപത്രിയില്‍ ചികിത്സ തേടി

നിങ്ങള്‍ ഡേറ്റിങ്ങിലല്ലേ എന്ന് യുവതി ചോദിക്കുമ്പോൾ അതുകൊണ്ട് നമുക്ക് ഒരുമിച്ച് പോകാന്‍ പാടില്ലേയെന്നും യുവാവ് തിരിച്ചു ചോദിക്കുന്നു. സ്മൃതിയുടെ പിതാവ് ശ്രീനിവാസിന് പെട്ടെന്ന് ദേഹസ്വാസ്ഥ്യം ഉണ്ടാകാന്‍ കാരണം ഈ ചാറ്റ് കണ്ടതാണെന്നും പറയപ്പെടുന്നു.

ഇതിനിടെ, 2017ൽ പലാഷ് മുച്ഛൽ മുൻ കാമുകി ബിർവ ഷായെ പ്രപ്പോസ് ചെയ്യുന്ന ചിത്രവും സമൂഹമാധ്യങ്ങളിൽ ഉയർന്നുവന്നിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com