"ബ്ലോക്കേഡ്, ബ്ലോക്കേഡ്..." ട്രംപിന് വീണ്ടും പരിഹാസം; മീം വാറില്‍ മുന്നില്‍ ഇറാനെന്ന് സോഷ്യല്‍ മീഡിയ

ഇന്നത്തെ ജനപ്രിയ ഗാനം എന്ന പേരിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്
"ബ്ലോക്കേഡ്, ബ്ലോക്കേഡ്..." ട്രംപിന് വീണ്ടും പരിഹാസം; മീം വാറില്‍ മുന്നില്‍ ഇറാനെന്ന് സോഷ്യല്‍ മീഡിയ
Published on
Updated on

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഉപരോധത്തെ പരിഹസിച്ച് ഇറാന്‍. ദക്ഷിണാഫ്രിക്കയിലെ ഇറാന്‍ എംബസിയുടെ എക്‌സ് പേജില്‍ വന്ന പുതിയ എഐ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ഇറാന്റെ എണ്ണ വ്യാപാരത്തെ ലക്ഷ്യമിട്ട് ട്രംപ് ഏര്‍പ്പെടുത്തിയ ഉപരോധത്തെ പരിഹസിക്കുന്ന എഐ വീഡിയോ ആണ് എംബസി പങ്കുവെച്ചത്. 'ഇന്നത്തെ ജനപ്രിയ ഗാനം'എന്ന പേരിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എണ്‍പതുകളിലെ പോപ് കള്‍ച്ചര്‍ സ്റ്റൈലില്‍ ട്രംപിനെ ചിത്രീകരിച്ചിരിക്കുന്നതാണ് വീഡിയോ. ഒപ്പം ഹോര്‍മുസ് ഉപരോധത്തെ പരിഹസിച്ചുള്ള വരികളും.

സംഘര്‍ഷം രൂക്ഷമാകുന്നതിനിടയിലാണ് സോഷ്യല്‍ മീഡിയയിലെ മീം യുദ്ധവും തുടരുന്നത്. നേരത്തേ, ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ട്രംപ് സമയം നീട്ടി നല്‍കിയതിനെ പരിഹസിച്ചും ഇറാന്റെ സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളില്‍ പല രീതിയിലുള്ള പരിഹാസ പോസ്റ്റുകള്‍ വന്നിരുന്നു.

പുതിയ എഐ വീഡിയോയിലെ വരികള്‍ ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. 'I will never give you up, The Strait of Hormuz must be shut. Blockade, Blockade, in my head just blockade. Please let the ships go through, come on, at least a few. If you block me, then I block you. Blockade, Blockade. I thought this was easy-peasy blockade. Now MAGA and Melania leave me. Blockade. Surrender is beneath me. Blockade Blockade. I think I will soon get impeachie (impeached).'

എന്നാണ് പാട്ടിലെ വരികള്‍.

"ബ്ലോക്കേഡ്, ബ്ലോക്കേഡ്..." ട്രംപിന് വീണ്ടും പരിഹാസം; മീം വാറില്‍ മുന്നില്‍ ഇറാനെന്ന് സോഷ്യല്‍ മീഡിയ
ട്രംപിന് കണക്ക് അറിയുമോ? ഉപരോധം തുടര്‍ന്നാല്‍ എണ്ണവില പിടിച്ചാല്‍ കിട്ടില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്

കഴിഞ്ഞ ദിവസം യുഎസിന്റെ ഉപരോധത്തിന് മുന്നറിയിപ്പ് നല്‍കി ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് എക്‌സില്‍ പങ്കുവെച്ച ഗണിത സമവാക്യവും ഏറെ ചര്‍ച്ചയായിരുന്നു. ΔO_BSOH>0 ⇒ f(f(O))>f(O)  എന്ന സമവാക്യം വെച്ച്, ഉപരോധം തുടര്‍ന്നാല്‍ ലോകം നേരിടാന്‍ പോകുന്ന കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുമാണ് ബാഗര്‍ ഗാലിബാഫിന്റെ പോസ്റ്റിലുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com