ഇത്രയ്ക്ക് 'ഇന്‍വെര്‍ട്ടര്‍' ആയിരുന്നോ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍; വിവാഹ വേദിയിലെ ദൃശ്യങ്ങള്‍ വൈറല്‍

ഇങ്ങനെയൊരു അവസ്ഥ പലരും ജീവിതത്തില്‍ നേരിട്ടുണ്ടാകും എന്നാണ് കമൻ്റുകൾ
ഇത്രയ്ക്ക് 'ഇന്‍വെര്‍ട്ടര്‍' ആയിരുന്നോ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍; വിവാഹ വേദിയിലെ ദൃശ്യങ്ങള്‍ വൈറല്‍
screengrab
Published on
Updated on

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന്റെ വിവാഹമായിരുന്നു ഇന്ന്. മുംബൈയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ബുധനാഴ്ച നടന്ന മെഹന്ദി ചടങ്ങില്‍ ക്രിക്കറ്റ് ലോകത്തെ പ്രമുഖരും ബോളിവുഡ് താരങ്ങളുമെല്ലാം പങ്കെടുത്തിരുന്നു. സാനിയ ചന്ദോക് ആണ് വധു.

ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഇതിനിടയിലാണ് വരന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന്റെ ഒരു വീഡിയോ വൈറലായത്. വീഡിയോ കണ്ട് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മകന്‍ ഇത്രയ്ക്ക് ഇന്‍ട്രോവെര്‍ട്ട് ആണോ എന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.

മെഹന്ദി ആഘോഷത്തിനിടയില്‍ വധൂവരന്മാരായ അര്‍ജുനേയും സാനിയയേയും സ്‌റ്റേജില്‍ നിര്‍ത്തി അതിഥി ഗാനം ആലപിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. കുച്ച് കുച്ച് ഹോതാ ഹേ എന്ന പാട്ടാണ് അതിഥി പാടുന്നത്.

പരിപാടിയുടെ സെന്റര്‍ ഓഫ് അട്രാക്ഷനായ വരന്‍ വേദിയില്‍ അനക്കമില്ലാതെ നില്‍ക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇങ്ങനെയൊരു അവസ്ഥ പലരും ജീവിതത്തില്‍ നേരിട്ടുണ്ടാകും എന്നാണ് കമന്റുകളില്‍ ചിലര്‍ പറയുന്നത്. ഇത്രയും പേർ നോക്കി നിൽക്കുമ്പോഴുള്ള അര്‍ജുന്റെ അവസ്ഥ മനസിലാകുമെന്നും ഇന്‍ട്രോവേര്‍ട്ടുകളുടെ ബുദ്ധിമുട്ട് മനസിലാക്കണമെന്നുമെല്ലാം കമന്റുകളിലുണ്ട്.

എന്തായാലും വിവാഹ ദിവസം അര്‍ജുന്റെ അസാധാരണ ശാന്തത ആരാധകരില്‍ കൗതുകമുണര്‍ത്തുകയും പെട്ടെന്നുതന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ മീമുകളുടെ പ്രവാഹത്തിന് കാരണമാവുകയും ചെയ്തു.

താരപുത്രന്റെ വിവാഹത്തിന് ഇര്‍ഫാന്‍ പഠാന്‍, യൂസുഫ് പഠാന്‍, സഹീര്‍ ഖാന്‍, രവി ശാസ്ത്രി, ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ എന്നിവരടക്കം എത്തിയിരുന്നു. ഇന്ന് സെമി ഫൈനലിന് ഇറങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍ താമസിച്ച മുംബൈയിലെ ഹോട്ടലില്‍ വെച്ച് തന്നെയായിരുന്നു വിവാഹ ചടങ്ങുകളും നടന്നത്.

News Malayalam 24x7
newsmalayalam.com