ആറ് വരിപാതയിൽ പാലിക്കേണ്ട നിയമങ്ങൾ നിങ്ങൾക്കറിയാമോ? വീഡിയോയുമായി കാസർഗോഡ് പൊലീസ്

എമർജൻസി അല്ലെങ്കിൽ ഓവർടേക്കിങ് ട്രാക്ക് ആണ് മൂന്നാം ട്രാക്ക്...
കാസർഗോഡ് പൊലീസ് പങ്കുവെച്ച വീഡിയോയിൽ നിന്നും
കാസർഗോഡ് പൊലീസ് പങ്കുവെച്ച വീഡിയോയിൽ നിന്നുംSource: Instagram
Published on

കാസർഗോഡ്: ജില്ലയിലെ ആറ് വരി പാതയുടെ നിർമാണ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായിരിക്കുകയാണ്. എന്നാൽ ആറ് വരിപാതയിൽ പാലിക്കേണ്ട പ്രധാന നിയമങ്ങളെക്കുറിച്ച് പലർക്കും അറിയില്ല. ആറുവരിപ്പാതയിൽ വാഹനം ഓടിക്കുന്ന ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെല്ലാം ചെറുവീഡിയകളുടെ രൂപത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് കാസർഗോഡ് പൊലീസ്.

ലൈൻ ട്രാഫിക് നിയമങ്ങൾ പാലിച്ചുകൊണ്ട് മാത്രമെ ഹൈവേയിൽ വാഹനം ഓടിക്കാൻ പാടുള്ളൂ എന്ന് പറഞ്ഞുകൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥൻ വീഡിയോ ആരംഭിക്കുന്നത്. സാധാരണ റോഡുകളിലേത് പോലെ ആറുവരിപ്പാതയിൽ വണ്ടി ഓടിക്കാൻ പാടില്ല. നിരവധി വരികളുള്ള പാതയിൽ പാലിക്കേണ്ട നിയമങ്ങളാണ് ലൈൻ ട്രാഫിക് റൂൾസ്. അവ എന്തെല്ലാമാണെന്നാണ് കാസർഗോഡ് പൊലീസ് വിശദീകരിക്കുന്നത്.

കാസർഗോഡ് പൊലീസ് പങ്കുവെച്ച വീഡിയോയിൽ നിന്നും
കൂട്ടരാജിക്കിടെ കൊല്ലം സിപിഐയിൽ വീണ്ടും നടപടി; മുൻ ജില്ലാ കൗൺസിലംഗം ജെ. സി. അനിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

രണ്ട് ദിശകളിലേക്കുമായി മൂന്ന് വീതം വരികളാണ് പുതിയ ദേശീയപാതയിലുണ്ടാവുക. വലിയ ചരക്ക് വാഹനങ്ങൾ, സ്പീഡ് ഗവർണർ ഘടിപ്പിച്ച വാഹനങ്ങൾ എന്നിവ എപ്പോഴും ഹൈവേയുടെ ഇടതുവശം ചേർന്നേ പോകാൻ പാടുള്ളൂ. വേഗത കൂടിയ വാഹനങ്ങൾ തൊട്ടടുത്തുള്ള ലൈനിൽ കൂടിയാണ് യാത്ര ചെയ്യേണ്ടത്. അതായത് ഹൈവേയുടെ മധ്യനിരയിലുള്ള ട്രാക്ക്.

എമർജൻസി അല്ലെങ്കിൽ ഓവർടേക്കിങ് ട്രാക്ക് ആണ് മൂന്നാം ട്രാക്ക്. അത് എപ്പോഴും ഒഴിച്ചിടണം. ആംബുലൻസ് പോലുള്ള എമർജൻസി വാഹനങ്ങൾക്ക് സഞ്ചരിക്കാനാണ് ഈ ട്രാക്ക്. നമ്മൾ ഓവർടേക്ക് ചെയ്തതിന് ശേഷം തൊട്ടടുത്തുള്ള ഇടത് വശത്തുള്ള ട്രാക്കിലേക്ക് തിരികെ വരാൻ ശ്രദ്ധിക്കണം.

കാസർഗോഡ് പൊലീസ് പങ്കുവെച്ച വീഡിയോയിൽ നിന്നും
ശബരിമല ഐതിഹ്യത്തില്‍ വാവരും പ്രധാനം, അയ്യപ്പന്റെ കഥയില്‍ ഒരു മുസ്ലീം എങ്ങനെ വരുമെന്നാണ് സംഘപരിവാര്‍ ചിന്ത: മുഖ്യമന്ത്രി

ഓവർടേക്ക് ചെയ്യുമ്പോഴും, ട്രാക്ക് മാറുമ്പോഴും നിർബന്ധമായും ഇൻഡിക്കേറ്റർ ഇടുക. റോഡിൽ നൽകിയിരിക്കുന്ന സിഗ്നലുകൾ ശ്രദ്ധിച്ച് അനുവദനീയമായ വേഗതയിൽ മാത്രം വാഹനം ഓടിക്കുക. ഹൈവേയിൽ നിന്ന് പുറത്തിറങ്ങാൻ കൃത്യമായ എക്സിറ്റുകൾ മാത്രം ഉപയോഗിക്കുക. ഹൈവേയിലേക്ക് പ്രവേശിക്കാൻ എൻട്രികളും ഉപയോഗിക്കുക. ട്രാക്ക് തെറ്റിച്ചുകൊണ്ടുള്ള ഡ്രൈവിങ്, സിഗ്നൽ ഇടാതിരിക്കുക, ഹൈവേയിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുക, ഇത്തരം നിയമലംഘനങ്ങൾക്ക് ഗതാഗത നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com