മരിച്ചുപോകുമെന്ന് കരഞ്ഞ് പറഞ്ഞിട്ടും വിട്ടില്ല; മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്

ചോക്ലേറ്റും വടാപാവും വാങ്ങിക്കൊടുക്കുമെന്ന് പറഞ്ഞ് കുട്ടികളെ സ്കൂട്ടറിലിരുത്തി കൊണ്ടുപോയ പിതാവ് അവരെ കാനാലിലേക്ക് വലിച്ചെറിയികയായിരുന്നു.
മരിച്ചുപോകുമെന്ന്  കരഞ്ഞ് പറഞ്ഞിട്ടും വിട്ടില്ല;
മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്
Published on: 
Updated on: 

മുബൈ: അഞ്ചും ഏഴും പ്രായമായ മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്. മഹാരാഷ്ട്രയിലെ ചത്രപതി സംഭാജി നഗറിൽ തിങ്കളാഴ്ചയാണ് സംഭവം. അഞ്ചു വയസുള്ള ശ്യാമിനേയും ഏഴ് വയസ് പ്രായമായ ആര്യനെയുമാണ് കാണാതായത്. പ്രതിയായ 40 വയസ് പ്രായമുള്ള പിതാവ് സോമനാഥൻ ദാമോദർ റോഡ്ജിനെ പോലിസ് കസ്റ്റഡിയിലെടുത്തു.

മരിച്ചുപോകുമെന്ന്  കരഞ്ഞ് പറഞ്ഞിട്ടും വിട്ടില്ല;
മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്
സച്ചിനൊപ്പം ഗല്ലി ക്രിക്കറ്റും മൺകോപ്പയിലെ ചായയും പിന്നാലെ ഇ-റിക്ഷാ സവാരിയും; മുംബൈയിൽ താരങ്ങളായി ബ്രിട്ടീഷ് രാജദമ്പതികൾ!

ചോക്ലേറ്റും വടാപാവും വാങ്ങിക്കൊടുക്കുമെന്ന് പറഞ്ഞ് കുട്ടികളെ സ്കൂട്ടറിലിരുത്തി കൊണ്ടുപോയ പിതാവ് അവരെ കാനാലിലേക്ക് വലിച്ചെറിയികയായിരുന്നു. കുട്ടികൾ ഇരുവരും തങ്ങൾ മരിച്ചുപോകുമെന്ന് പറഞ്ഞ് കരഞ്ഞിട്ടും ഇയാൾ അവരെ വെറുതെ വിട്ടില്ല. പ്രദേശത്തുണ്ടായിരുന്ന ചില പ്രാദേശിക കർഷകർ ഇയാളെ തടയാൻ ഓടിയെത്തിയെങ്കിലും അയാൾ അവർക്ക് നേരെ കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്തുകൊണ്ട് തിരിച്ചടിച്ചു.

കർഷകർ പരാതിപ്പെട്ടതിനെ തുടർന്ന് പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തി. സംഭനത്തിനു പിന്നിലെ കാരണം വ്യക്തമല്ല. കാണാതായ രണ്ട് കുട്ടികളെ കണ്ടെത്തുന്നതിനായി പോലീസ് ഉദ്യോഗസ്ഥരുടെയും മുങ്ങൽ വിദഗ്ധരുടെയും സംയുക്ത സംഘം തിങ്കളാഴ്ച രാത്രി മുതൽ കനാലിൽ തിരച്ചിൽ നടത്തിവരികയാണ്. ഇതുവരെ അവരുടെ ഒരു തുമ്പും കണ്ടെത്തിയിട്ടില്ല.