

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ വീണ്ടും വിവാഹിതനാകുകയാണോ? നടിയും മോഡലുമായ മഹീക ശര്‍മയുമായുള്ള ബന്ധം പരസ്യമാക്കിയതിനു പിന്നാലെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഉയരുന്ന ചോദ്യമാണിത്. ഇതിനിടയില്‍ മഹീകയുടെ ഒരു ചിത്രം കൂടി പ്രചരിച്ചതോടെ വിവാഹം നിശ്ചയിച്ചു എന്നുവരെ ഗോസിപ്പുകളുണ്ടായി.
മഹീകയുടെ വിരലിലെ മോതിരം ആരാധകര്‍ ശ്രദ്ധിച്ചതോടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതോടെ വാര്‍ത്തയില്‍ വ്യക്ത വരുത്തിയിരിക്കുകയാണ് മഹീക. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് മഹീകയുടെ പ്രതികരണം.
'എല്ലാ ദിവസവും മനോഹരമായ ആഭരണങ്ങള്‍ ധരിക്കുന്ന എന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞെന്ന് ഇന്റര്‍നെറ്റ് തീരുമാനിക്കുന്നത് നോക്കിയിരിക്കുന്ന ഞാന്‍' എന്ന കുറിപ്പോടെയുള്ള ഒരു മീമാണ് താരം പങ്കുവെച്ചത്. അടുത്ത പോസ്റ്റില്‍ ഗര്‍ഭിണിയാണെന്ന ഗോസിപ്പിനും മഹീക മറുപടി നല്‍കുന്നുണ്ട്.
കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലെ മൂന്ന് മുന്‍ഗണനകള്‍ എന്ന കുറിപ്പോടെ ഹാര്‍ദിക് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ക്രിക്കറ്റ്, മകന്‍ അഗസ്ത്യ, മഹീക ശര്‍മ എന്നിവരായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ ഒക്ടോബറിലാണ് മഹീകയുമായി പ്രണയത്തിലാണെന്ന വാര്‍ത്ത ഹാര്‍ദിക് പാണ്ഡ്യ സോഷ്യല്‍മീഡിയയിലൂടെ ഔദ്യോഗികമാക്കിയത്. ഇരുവരും ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിനു പിന്നാലെയായിരുന്നു ഹാര്‍ദിക്കിന്റെ പോസ്റ്റ്.