

ജിവിതത്തിൻ്റെ പാഠം എങ്ങനെ ഉൾക്കൊള്ളണമെന്ന് ഒരച്ഛൻ മകനെ പഠിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യൻ റെയിൽവേ യുടെ തേർഡ് എസിയിലെ സൗകര്യങ്ങളിൽ അസംതൃപ്തനായിരുന്ന മകനെ, അച്ഛൻ ജനറൽ കമ്പാർട്ട്മെൻ്റിലെ യാഥാർത്ഥ്യം കാട്ടികൊടുക്കുന്ന വീഡിയോ ആണ് വൈറലായത്.
രണ്ടു ക്ലാസുകളും തമ്മിലുള്ള വ്യത്യാസം മനസിലാക്കുവാൻ വേണ്ടിയാണ് മകനെ ജനറൽ കമ്പാർട്ടുമെൻ്റിലേക്ക് കൂട്ടികൊണ്ടുപോയതെന്ന് വീഡിയോ പങ്കുവെയ്ക്കവെ പിതാവ് വെളിപ്പെടുത്തി. സീറ്റുകളിലും ബെർത്തുകളിലും നിലത്തും ആളുകൾ തിങ്ങി നിറഞ്ഞിരിക്കുന്ന ജനറൽ കമ്പാർട്ടുമെൻ്റിലൂടെ നടന്നുപോകുന്ന കുട്ടിയുടെതാണ് വീഡിയോ.
മകൻ ഇതുവരെയും ഫസ്റ്റ് ഏസിയിലും സെക്കൻ്റ് ഏസിയിലും മാത്രമേ യാത്രചെയ്തിട്ടുള്ളു, തേർഡ് ഏസിയിൽ മകൻ വളരെ അസ്വസ്ഥനായിരുന്നു. പെട്ടെന്നുള്ള ദീപാവലി യാത്ര ആയതിനാൽ ഉയർന്ന ക്ലാസുകളിലേക്കുള്ള ടിക്കറ്റുകൾ കിട്ടിയില്ല, കുട്ടിയായിരിക്കുമ്പോൾ തന്നെ ജീവിതത്തെക്കുറിച്ച് ഏറ്റവും മികച്ച കാഴ്ചപാട് നൽകുന്നതിനുവേണ്ടിയാണ് അവനെ ജനറൽ കമ്പാർട്ടുമെൻ്റിൽ കൊണ്ടുപോയതെന്ന് പിതാവ് ക്യാപ്ഷനിൽ കുറിച്ചു.
എല്ലാജീവനും തുല്യമാണെന്നും എല്ലാവരെയും തുല്ല്യമായി ബഹുമാനിക്കണമെന്നും മകനെ താൻ ഓർമ്മിപ്പിക്കാറുണ്ട്. ഒരു അടിയന്തരഘട്ടത്തിൽ ആശ്വാസത്തിനല്ല, സാഹചര്യത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് അവൻ മനസിലാക്കാൻ വേണ്ടിയാണ് അത് ചെയ്തതെന്നും അവർ പറഞ്ഞു.
എല്ലാവരും ഒരാളെക്കാള്‍ ധനികരും മറ്റൊരാളെക്കാള്‍ ദരിദ്രരുമാണ്. അതുകൊണ്ട് തന്റെ മകനോട് ഒരിക്കലും താൻ മറ്റുള്ളവരെക്കാൾ മുകളിലാണെന്നും താഴെയാണെന്നുമുള്ള ചിന്ത ഉണ്ടാകരുതെന്നും ഉപദേശിച്ചുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.