അർജൻ്റീന...അർജൻ്റീന...വേൾഡ് കപ്പ്...വേൾഡ് കപ്പ്....; ലക്ഷ്മി അമ്മാളിന് ശേഷം സോഷ്യൽ മീഡിയ തൂക്കി മനോജ് കുമാർ| VIDEO

അർജൻ്റീനയ്ക്ക് വേണ്ടി മാത്രമല്ല, ലോകകപ്പിൽ കളിക്കുന്ന ഓരോ ടീമുകൾക്കും വേണ്ടിയുള്ള പാരഡി പാട്ടുകൾ ഇപ്പോൾ മനോജിൻ്റെ കൈയിൽ ഭദ്രമാണ്.
അർജൻ്റീന...അർജൻ്റീന...വേൾഡ് കപ്പ്...വേൾഡ് കപ്പ്....; ലക്ഷ്മി അമ്മാളിന് ശേഷം സോഷ്യൽ മീഡിയ തൂക്കി മനോജ് കുമാർ| VIDEO
Published on
Updated on

ഓരോ ലോകകപ്പ്‌ കാലത്തും സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചില താരങ്ങളുണ്ട്. ഇത്തവണ മനോജ്‌ കുമാറാണ് സോഷ്യൽ മീഡിയയിലെ ആ വൈറൽ താരം. അർജൻ്റീനയ്ക്ക് വേണ്ടി ഒരു പാരഡി പാട്ടുമായി വന്ന് സോഷ്യൽ മീഡിയയുടെ മനംകവർന്ന ഒരു കലാകാരനാണ് ഇപ്പോൾ താരം. ഏത് കളി തുടങ്ങുമ്പോഴും പ്രവചനങ്ങളുമായി പാരഡി പാട്ടുകൾ അദ്ദേഹത്തിൻ്റെ കൈയിൽ റെഡിയാണ്. ലോകകപ്പിൻ്റെ ഔദ്യോഗിക സംപ്രേക്ഷണാവകാശമുള്ള സീ ചാനൽ പ്രൊമോഷന് വേണ്ടിയും ഈ പാട്ടുകൾ ഉപയോഗിച്ചു.

അർജൻ്റീന...അർജൻ്റീന...വേൾഡ് കപ്പ്...വേൾഡ് കപ്പ്....; ലക്ഷ്മി അമ്മാളിന് ശേഷം സോഷ്യൽ മീഡിയ തൂക്കി മനോജ് കുമാർ| VIDEO
ലാമിൻ യെമാൽ ലക്ഷ്മി അമ്മാളും മെസി ലെസിയുമായി; വൈറലായി പോണ്ടിച്ചേരിയിലെ ഈ ജേഴ്സി വിൽപന

പണ്ട് 90'സ് കിഡ്സിൻ്റെ നൊസ്റ്റാൾജിയ ആയിരുന്ന വിഖ്യാത പഞ്ചാബി ഗായകൻ ദലേർ മെഹന്തിയുടെ 'ബോലോ താ രാ രാ' എന്ന സൂപ്പർഹിറ്റ് ഗാനത്തിൻ്റെ ഈണത്തിലായിരുന്നു മനോജിൻ്റെ ഈ അർജൻ്റീനയ്ക്കായുള്ള പാരഡി. വെറും പത്തു ദിവസത്തിനുള്ളിൽ അർജൻ്റീന ആരാധകർ മാത്രമല്ല, സോഷ്യൽ മീഡിയ ഒന്നടങ്കം ഈ ഗാനം ഏറ്റെടുത്തു. ഒറ്റ റീൽ കൊണ്ട് നാല് മില്യൺ കാഴ്ചക്കാരെയാണ് മനോജ് നേടിയെടുത്തത്.

News Malayalam 24x7
newsmalayalam.com