റിയല്‍ ലൈഫ് പോരാളിക്ക് കുട്ടി കൂട്ടം വാക്കു നല്‍കി... ഒരിക്കലും ലഹരി ഉപയോഗിക്കില്ല; ട്രെൻഡായി അമ്മയ്‍ക്കെഴുതിയ കത്തുകൾ

മട്ടന്നൂര്‍ ഗവണ്മെന്റ് യുപി സ്‌കൂളിലാണ് വ്യത്യസ്തമായ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.
റിയല്‍ ലൈഫ് പോരാളിക്ക്  കുട്ടി കൂട്ടം വാക്കു നല്‍കി... ഒരിക്കലും ലഹരി ഉപയോഗിക്കില്ല; ട്രെൻഡായി അമ്മയ്‍ക്കെഴുതിയ കത്തുകൾ
Published on
Updated on

കണ്ണൂര്‍: ജീവിതത്തില്‍ ലഹരി ഉപയോഗിക്കില്ലെന്ന് അമ്മക്ക് വാക്ക് നല്‍കി വിദ്യാര്‍ഥികള്‍ കത്തുകള്‍ അയച്ചു. ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി മട്ടന്നൂര്‍ ഗവണ്മെന്റ് യുപി സ്‌കൂളിലാണ് വ്യത്യസ്തമായ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.

ലഹരിക്കെതിരെ പലവിധത്തില്‍ യുദ്ധമുഖത്താണ് നാട്. കണ്ണൂര്‍ മട്ടന്നൂര്‍ ഗവണ്മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഈ പോരാട്ടത്തിന്റെ ഭാഗമായത് റിയല്‍ ലൈഫ് പോരാളിക്ക് വാക്ക് നല്‍കുന്ന കത്തയച്ചാണ്. വിദ്യാലയത്തിലെ ഓരോ കുട്ടിയും നെഞ്ചില്‍ തൊട്ട് ശപഥം ചെയ്ത് സ്വന്തം അമ്മയ്ക്ക് ഒരു കത്തെഴുതി. അമ്മയ്ക്ക് മക്കളുടെ വാക്ക് ഇങ്ങനെ. ജീവിതത്തില്‍ ഞാന്‍ ലഹരി ഉപയോഗിക്കില്ല. മറ്റുള്ളവരെ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കില്ല.

റിയല്‍ ലൈഫ് പോരാളിക്ക്  കുട്ടി കൂട്ടം വാക്കു നല്‍കി... ഒരിക്കലും ലഹരി ഉപയോഗിക്കില്ല; ട്രെൻഡായി അമ്മയ്‍ക്കെഴുതിയ കത്തുകൾ
സൂര്യോദയവും സൂര്യാസ്തമയവും കാണുന്നത് മാനസികാരോഗ്യത്തിന് നല്ലത്! പഠനങ്ങൾ പറയുന്നത് ഇങ്ങനെ..

അമ്മമാര്‍ക്ക് ഉറപ്പ് നല്‍കിയാല്‍ മക്കള്‍ അത് പാലിക്കുമെന്ന വിശ്വാസത്തിലാണ് ഇത്തരമൊരു ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത് എന്ന് അദ്ധ്യാപകര്‍ പറയുന്നു. ലഹരി വിരുദ്ധ റാലിയായി എത്തി മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡിലെ പോസ്റ്റ് ബോക്‌സിലാണ് ഈ കത്തുകള്‍ നിക്ഷേപിച്ചത്.

റിയല്‍ ലൈഫ് പോരാളിക്ക്  കുട്ടി കൂട്ടം വാക്കു നല്‍കി... ഒരിക്കലും ലഹരി ഉപയോഗിക്കില്ല; ട്രെൻഡായി അമ്മയ്‍ക്കെഴുതിയ കത്തുകൾ
"ഉർവശി ചേച്ചി എന്നോട് ക്ഷമിക്കണം"; അച്ചുവിൻ്റെ അമ്മയിലെ 'കടുകു വറ' സീൻ അനുകരിച്ച് വിദ്യാ ബാലൻ

മട്ടന്നൂര്‍ നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. മജീദ് പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പി. നൗഫല്‍, ടി.പി. സുരേഷ്‌കുമാര്‍, വി.കെ. സജിത്ത് കുമാര്‍, പി. ജീന എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

പാമ്പിനെക്കൊണ്ട് നാവില്‍ കടിപ്പിക്കുന്നുവെന്നത് തെറ്റെന്ന് ആഭ്യന്തരമന്ത്രി; തിരുത്തിയത് ചെന്നിത്തലയുടെ ഔന്നിത്യമെന്ന് ഡോ. ഷിംന അസീസ്
'ലൈഫി'ൽ കൊമ്പുകോർത്ത്... എംബ്ലത്തിൻ്റെ പേരിൽ വീടുകൾ മുടക്കേണ്ടെന്ന് മന്ത്രി കെ.എം. ഷാജി, കേന്ദ്രത്തിനെതിരെ ഷാജി ഒന്നും പറയില്ലെന്ന് എ.കെ. ബാലൻ
വെള്ളാപ്പള്ളിക്ക് ഒപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാർ; അസൗകര്യം അറിയിച്ചത് രമേശ് ചെന്നിത്തലയും എം. ലിജുവും
Controversy over Environment Day celebration in Guruvayur
News Malayalam 24x7
newsmalayalam.com