പുടിന് ഡൽഹിയിൽ താമസമൊരുക്കുന്നത് അത്യാഡംബര സ്യൂട്ടിൽ ; ഒരു ദിവസത്തെ വാടക ലക്ഷങ്ങൾ

പുടിൻ്റെ വരവ് പ്രമാണിച്ച് ഹോട്ടലിലെ എല്ലാ മുറികളും ഇതിനകം ബുക്ക് ചെയ്തിട്ടുണ്ട്
പുടിന് ഡൽഹിയിൽ താമസമൊരുക്കുന്നത് അത്യാഡംബര സ്യൂട്ടിൽ ; ഒരു ദിവസത്തെ വാടക ലക്ഷങ്ങൾ
Source: Youtube
Published on
Updated on

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഡൽഹിയിലെത്തുന്ന റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ തങ്ങുന്ന ഐടിസി മൗര്യ ഹോട്ടലാണ് ഇപ്പോൾ മാധ്യമങ്ങളുടെയും സുരക്ഷാ ഏജൻസികളുടെയും ശ്രദ്ധാകേന്ദ്രം.

പുടിൻ്റെ വരവ് പ്രമാണിച്ച് ഹോട്ടലിലെ എല്ലാ മുറികളും ഇതിനകം ബുക്ക് ചെയ്തിട്ടുണ്ട്. കോറിഡോറുകളും ബാരിക്കേഡുകൾ വച്ച് അടച്ചിരിക്കുകയാണ്. പ്രവേശന കവാടങ്ങളിലെല്ലാം സെക്യൂരിറ്റി സംവിധാനവും കർശനമാക്കിയിട്ടുണ്ട്. സന്ദർശനം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഒന്നിലധികം സുരക്ഷാ ഏജൻസികൾ ഹോട്ടൽ പരിസരത്തുനീളം ഗ്രിഡുകൾ, ആക്സസ് നിയന്ത്രണങ്ങൾ, ദ്രുത പ്രതികരണ ടീമുകൾ എന്നിവ ഏർപ്പാടാക്കിയിട്ടുണ്ട്.

പുടിന് ഡൽഹിയിൽ താമസമൊരുക്കുന്നത് അത്യാഡംബര സ്യൂട്ടിൽ ; ഒരു ദിവസത്തെ വാടക ലക്ഷങ്ങൾ
സ്പെഷ്യൽ അത്താഴവിരുന്ന്, ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി, എണ്ണ-ആയുധ വിൽപ്പന... പുടിൻ്റെ ഇന്ത്യാ സന്ദർശനം സംബന്ധിച്ച 10 നിർണായക വിവരങ്ങൾ ഇതാ..

മൗര്യയിലെ ഏറ്റവും ആഡംബര പൂർണമായ സ്യൂട്ടായ ചാണക്യ സ്യൂട്ടാണ് പുടിനു വേണ്ടി ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. നിരവധി ലോക നേതാക്കൾക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ള ഇതിന് 4,600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ സ്യൂട്ട് അത്യാഡംബരത്തോടെ നിർമിച്ചതാണ്. ഒരു രാത്രിക്ക് ഇതിന് വാടക 8–10 ലക്ഷം വരെയാണെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com