ഇതെന്ത് മറിമായം ! പതിനായിരം രൂപ ശമ്പളമുള്ളയാളുടെ അക്കൗണ്ടില്‍ 1,00,00,00,00,000 രൂപ

ഒരു ദിവസം യാദൃശ്ചികമായി അക്കൗണ്ടിലെ ബാലന്‍സ് നോക്കിയപ്പോഴുള്ള തുക കണ്ട് കണ്ണുതള്ളി
ഇതെന്ത് മറിമായം ! പതിനായിരം രൂപ ശമ്പളമുള്ളയാളുടെ അക്കൗണ്ടില്‍ 1,00,00,00,00,000 രൂപ
Published on: 
Updated on: 

പതിനായിരം കോടിയില്‍ എത്ര പൂജ്യമുണ്ടെന്ന് അറിയുമോ? ആലോചിച്ചെടുക്കാന്‍ കുറച്ചധികം സമയമെടുക്കും. അങ്ങനെയാണെങ്കില്‍ ഇത്രയും തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് പെട്ടന്ന് വന്നാലോ? കണ്ണ് തള്ളി വീണില്ലെങ്കില്‍ അത്ഭുതം അല്ലേ.

എന്നാല്‍ ആ അവസ്ഥയിലായിരുന്നു രാജസ്ഥാനിലെ സിക്കാറിലുള്ള ഒരു 21 കാരന്‍. സ്ഥലത്തെ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരനാണ് സമീര്‍ ഖാന്‍. മാസ ശമ്പളം പതിനായിരം രൂപ. ഒരു ദിവസം യാദൃശ്ചികമായി അക്കൗണ്ടിലെ ബാലന്‍സ് നോക്കിയപ്പോഴുള്ള തുക കണ്ട് കണ്ണുതള്ളി.

എല്ലാം വളരെ പെട്ടെന്നായിരുന്നു, വലിയൊരു തുക അക്കൗണ്ടില്‍ കണ്ടു, അടുത്ത നിമിഷം അതെല്ലാം അപ്രത്യക്ഷമായി, ഒപ്പം സ്വന്തം സമ്പാദ്യമായ 55,000 രൂപയും പോയി.

ഇതെന്ത് മറിമായം ! പതിനായിരം രൂപ ശമ്പളമുള്ളയാളുടെ അക്കൗണ്ടില്‍ 1,00,00,00,00,000 രൂപ
കൊടുക്കുന്നെങ്കില്‍ ഇതുപോലെ ഗിഫ്റ്റ് കൊടുക്കണം; ബോണസും പ്രമോഷനുമല്ല, നേരെ ലംബോർഗിനി!

സിക്കാറിലെ സലാസര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള നിര്‍മല്‍ മെഡിക്കല്‍ ഷോപ്പിലാണ് സമീര്‍ ഖാന്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ ബുധനാഴ്ച മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനായി അക്കൗണ്ടിലെ ബാലന്‍സ് നോക്കിയപ്പോള്‍ സമീര്‍ ഖാന്‍ കണ്ടത് സീറോ ബാലന്‍സ്. അല്‍പം സേവിങ്‌സ് ഉണ്ടായിരുന്ന അക്കൗണ്ടിലെ പണമെല്ലാം എങ്ങോട്ട് പോയി എന്ന് പരിശോധിച്ചപ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ കണ്ണ് തള്ളിയത്.

തന്റെ അക്കൗണ്ടില്‍ പതിനായിരം കോടിയുടെ ഇടപാട് നടന്നുവെന്ന് മനസ്സിലാക്കിയ യുവാവിന് ആദ്യം വിശ്വസിക്കാനായില്ല. തുടര്‍ന്ന് മെഡിക്കല്‍ ഷോപ്പ് ഉടമയോട് കാര്യം പറഞ്ഞു. ഇരുവരും ചേര്‍ന്നാണ് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നിര്‍ദേശ പ്രാകരം ബാങ്കിലേക്ക് പോയി.

ഇതെന്ത് മറിമായം ! പതിനായിരം രൂപ ശമ്പളമുള്ളയാളുടെ അക്കൗണ്ടില്‍ 1,00,00,00,00,000 രൂപ
സോഷ്യല്‍ മീഡിയയില്‍ 21 ലക്ഷം ഫോളോവേഴ്‌സ്; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജ്യോത്സ്യന് കിട്ടിയത് വെറും 33 വോട്ട്; പരിഹാസവുമായി സോഷ്യൽ മീഡിയ

സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്നാണ് അക്കൗണ്ടില്‍ ഇത്രയും വലിയ തുക വന്നതെന്നാണ് ബാങ്കില്‍ നിന്നും ലഭിച്ച വിശദീകരണം. അക്കൗണ്ടിലെത്തിയ തുക ബാങ്ക് മരവിപ്പിക്കുകയായിരുന്നു. ഒപ്പം സമീര്‍ ഖാന്റെ സ്വന്തം സമ്പാദ്യവും നഷ്ടമായി. പിന്നീട് സ്വന്തം പണം തിരിച്ചുകിട്ടിയെന്നാണ് സമീര്‍ ഖാന്‍ പറയുന്നത്.

സ്വപ്‌നമാണോ യാഥാര്‍ത്ഥ്യമാണോ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് സമീര്‍ ഖാന്‍ പ്രതികരിച്ചു.

Related Stories

Three people who opened fire at actor Tiger Shroff have been arrested in Rajasthan
Class 8 Dropout Runs 100-Bed Hospital and Performs Surgeries in Rajasthan: SOG Busts Massive Fake Doctor Racket
stand with Pakistan: Rajasthan BJP chief sparks row
Former Rajasthan BJP MLA Atar Singh Bhadana was beaten to death by villagers in Bharatpur over a dispute to restart a closed stone crusher. Read the full report on the clash and police action.