സിനിമയ്ക്ക് ഒപ്പം വരും... ഷോപിങ്ങിനും യാത്ര പോകാനും വരും! സോഷ്യൽ മീഡിയയിൽ ചർച്ചയായി 'റെന്റൽ ബോയ്ഫ്രണ്ട്'

സിനിമയ്ക്ക് ഒപ്പം വരാനാണെങ്കിൽ 2000 രൂപ, ഷോപിങ്ങിന് 1,200, ഇനി യാത്രപോകാനാണെങ്കിൽ 2,500, വെറുതെ ഒന്ന് കൂടെ നടക്കാനാണെങ്കിൽ 1000 രൂപ ഇങ്ങനെയാണ് നിരക്ക്
സിനിമയ്ക്ക് ഒപ്പം വരും... ഷോപിങ്ങിനും യാത്ര പോകാനും വരും! സോഷ്യൽ മീഡിയയിൽ ചർച്ചയായി 'റെന്റൽ ബോയ്ഫ്രണ്ട്'
Published on
Updated on

ഷോപ്പിങ്ങിനും സിനിമയ്ക്കും ഒക്കെ ഒപ്പം വരാൻ നിങ്ങൾക്ക് ഒരു സുഹൃത്ത് ഇല്ലേ. വിഷമിക്കേണ്ട അതിനും ഒരു വഴിയുണ്ട്. ഡൽഹി സ്വദേശിനി ഇഷ ബെല്ല പങ്കുവച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ബോയ്ഫ്രണ്ടിനെ വാടകയ്ക്കെടുത്ത് ഷോപിങ്ങിന് പോയി എന്നാണ് ഇഷ പറയുന്നത്.

ഓൺലൈൻ പ്ലാറ്റ്ഫോം വഴി ആൺസുഹൃത്തിനെ വാടകയ്ക്കെടുത്താണ് ഇഷ ഷോപ്പിങ്ങിന് പോയത്. സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററാണ് ഇഷബല്ല. ഓരോ സേവനങ്ങൾക്കും വ്യത്യസ്തമായാണ് ബോയ്ഫ്രണ്ടിന് വാടക നൽകേണ്ടത്. സിനിമയ്ക്ക് ഒപ്പം വരാനാണെങ്കിൽ 2000 രൂപ, ഷോപിങ്ങിന് 1,200, ഇനി യാത്രപോകാനാണെങ്കിൽ 2,500, വെറുതെ ഒന്ന് കൂടെ നടക്കാനാണെങ്കിൽ 1000 രൂപ ഇങ്ങനെയാണ് നിരക്ക്.

സിനിമയ്ക്ക് ഒപ്പം വരും... ഷോപിങ്ങിനും യാത്ര പോകാനും വരും! സോഷ്യൽ മീഡിയയിൽ ചർച്ചയായി 'റെന്റൽ ബോയ്ഫ്രണ്ട്'
അടുത്ത ശനിയാഴ്ച വീണ്ടും പ്രതിഷേധം, വേദി പിന്നീട് പ്രഖ്യാപിക്കും; സിജെപിയുടെ ജന്തർമന്തറിലെ പ്രതിഷേധം അവസാനിച്ചു

താൻ ബോയ്ഫ്രണ്ടിനെ വാടകയ്ക്കെടുത്ത് ഷോപിങ്ങിന് പോയെന്നും തന്റെ ബാഗുകൾ സൂക്ഷിച്ചും ഒപ്പം നടന്നും അയാൾ സഹായിച്ചെന്നും ബെല്ല പറയുന്നു. ഒപ്പം താൻ സംസാരിക്കുന്നതെല്ലാം ക്ഷമയോടെ കേട്ടിരുന്നെന്നും മികച്ച സേവനമാണ് തനിക്ക് ലഭിച്ചതെന്നും വീഡിയോ പങ്കിട്ട് ബെല്ല പറഞ്ഞു. എന്നാൽ ഈ വീഡിയോ വന്നതോടെ കൂലിക്ക് സുഹൃത്തെന്ന സേവനത്തിനുണ്ടാകുന്ന സ്വീകാര്യതയെക്കുറിച്ച് വലിയ ചർച്ചകൾക്കും തുടക്കമിട്ടിരിക്കുന്നു.

News Malayalam 24x7
newsmalayalam.com