ഇത് പൊന്ന് കായ്ക്കുന്ന മരമാണേ...! നിങ്ങളിതറിഞ്ഞോ?

സ്വർണവില ദിനംപ്രതി പിടിവിട്ട അവസ്ഥയിലാണ്. ഈ ഒരു സാഹചര്യത്തിലാണ് മരത്തിലും സ്വർണമുണ്ടെന്ന കണ്ടെത്തൽ പുറത്തുവരുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം Source; News Malayalam 24X7
Published on

സ്വർണവില ദിനംപ്രതി പിടിവിട്ട അവസ്ഥയിലാണ്. ഈ ഒരു സാഹചര്യത്തിലാണ് മരത്തിലും സ്വർണമുണ്ടെന്ന കണ്ടെത്തൽ പുറത്തുവരുന്നത്. സ്വർണം മരത്തിൽ നിന്ന് കിട്ടിയാലെന്താ പുളിക്കുവോ. സ്വർണമല്ലേ, മരമെങ്കിൽ മരം. ഇത് കേട്ടാൽ അങ്ങനെയൊന്ന് ചിന്തിക്കാത്തവർ കുറവായിരിക്കും. പൊന്ന് കായ്കുന്ന മരമാണെങ്കിലും പുരയ്ക്കുമീതെ വന്നാൽ വെട്ടണം എന്ന് കേട്ടവരാണ് നമ്മൾ. എന്നാൽ ഈ മരത്തെ അങ്ങനെയങ്ങ് ഇല്ലാതാക്കാൻ പലരും ഒന്ന് മടിക്കും.

എന്തെന്നാൽ മരത്തിലും സ്വ‍‍ർണം ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ​ഗവേഷക‍ർ. വടക്കൻ ഫിൻലൻഡിലുള്ള നോർവേ സ്പ്രൂവ് മരങ്ങളിലാണ് സ്വർണത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഔലു യൂണിവേഴ്സിറ്റിയും, ജിയോളജിക്കൽ സർവേയും നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ.

പ്രതീകാത്മക ചിത്രം
ഇത് ഉറക്കം തൂങ്ങാനുള്ള യാത്രയല്ല; ഇത് ഉറങ്ങാൻ വേണ്ടിയുള്ള യാത്ര!

മണ്ണിലുള്ള സ്വർണം വെള്ളത്തിൽ ലയിച്ച് വേരുകളിലൂടെ ഇലകളിൽ എത്തുന്നു. സൂക്ഷ്മജീവികളുടെ ചില രാസപ്രവർത്തനങ്ങൾ വഴിയാണ് ഇത് ഉണ്ടാകുന്നത് എന്ന് ​ഗവേഷക‍‍ർ പറയുന്നു. കണ്ടെത്തലുകൾ പ്രാഥമികമാണെങ്കിലും, ഇതിനെക്കുറിച്ചുള്ള തുടർപഠനങ്ങൾ നടത്തേണ്ടതുണ്ട്. ഭാവിയിൽ ഈ മരങ്ങളുടെ സാന്നിധ്യമുപയോഗിച്ച് ഭൂമിയിലൊളിഞ്ഞിരിക്കുന്ന സ്വർണം കണ്ടെത്താനുള്ള വഴി വികസിപ്പിക്കാനാണ് ​ ലക്ഷ്യമിടുന്നത് എന്ന് ഗവേഷക‍ർ വ്യക്തമാക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com