മല്ലു ട്രാവലര്‍ക്കെന്തു പറ്റി? ''ഇത് ചിലപ്പോള്‍ എല്ലാത്തിന്റെയും അവസാനമായിരിക്കാം''; ചര്‍ച്ചയായി കുറിപ്പ്

മല്ലു ട്രാവലര്‍ക്കെന്തു പറ്റി? ''ഇത് ചിലപ്പോള്‍ എല്ലാത്തിന്റെയും അവസാനമായിരിക്കാം''; ചര്‍ച്ചയായി കുറിപ്പ്

ഒരാഴ്ച മുന്നെ ശാരീരികമായ പ്രശ്‌നങ്ങള്‍ കാരണം സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് അറിയിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.
Published on

അനാരോഗ്യം സംബന്ധിച്ച പോസ്റ്റിട്ട് ദിവസങ്ങള്‍ക്ക്പിന്നാലെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ കുറിപ്പുമായി ഇന്‍ഫ്‌ളുവന്‍സര്‍ മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന ഷക്കീര്‍ സുബാന്‍. തിരിച്ചുവരാന്‍ പരമാവധി ശ്രമിച്ചു. പക്ഷെ തോറ്റുപോയി. ഇത് അവസാനമാണെന്ന് തോന്നുന്നു എന്നാണ് മല്ലു ട്രാവലറുടെ പോസ്റ്റ്.

എന്നാല്‍ എന്താണ് കാരണമെന്ന് പോസ്റ്റില്‍ പറയുന്നില്ല. നിരവധി പേര്‍ എന്താണെന്ന് സംഭവിച്ചതെന്നറിയാനായി കമന്റുകളില്‍ ചോദിക്കുന്നുണ്ട്. ഒരാഴ്ച മുന്നെ ശാരീരികമായ പ്രശ്‌നങ്ങള്‍ കാരണം സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് അറിയിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.

മല്ലു ട്രാവലര്‍ക്കെന്തു പറ്റി? ''ഇത് ചിലപ്പോള്‍ എല്ലാത്തിന്റെയും അവസാനമായിരിക്കാം''; ചര്‍ച്ചയായി കുറിപ്പ്
"അഭിനയിച്ചത് മദ്യപാനിയായി, പക്ഷേ..."; വൈറൽ താരം ടിൻ്റുമോൾക്ക് പറയാനുള്ളത് ഇതാണ്

'പ്രിയപ്പെട്ടവരെ, ശാരീരികമായി കുറച്ച് പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട്, തത്കാലം മാറി നില്‍ക്കുകയാണ്. നിങ്ങളുടെ എല്ലാം പ്രാര്‍ഥന ഉണ്ടാവണം. ഞാന്‍ ഇല്ലാ എന്ന് വെച്ച് വയ്‌കോ പെര്‍ഫ്യൂംസ് നിങ്ങള്‍ സപ്പോര്‍ട്ട് ചെയ്യാതെ നില്‍ക്കരുത്, നാളെ എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ കുടുംബം ജീവിക്കുന്നത് അതുവഴി മാത്രം ആയിരിക്കും. തിരിച്ചു വന്നാല്‍ കാണാം...,' എന്നായിരുന്നു ആദ്യം പങ്കുവെച്ച പോസ്റ്റ്.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്ന ട്രാവല്‍ വ്‌ളോഗര്‍ ആണ് മല്ലു ട്രാവലര്‍. അതേസമയം അടുത്തിടെ മല്ലു ട്രാവലര്‍ക്കെതിരെ ലൈംഗിക പീഡനാരോപണങ്ങളും വന്നിരുന്നു. അഭിമുഖത്തിന് വേണ്ടി ക്ഷണിച്ച് മല്ലു ട്രാവലര്‍ എന്ന ഷക്കീര്‍ സുബാന്‍ സൗദി അറേബ്യന്‍ വനിതയെ ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാല്‍ ഇത് വ്യാജ ആരോപണമാണെന്നായിരുന്നു അന്ന് മല്ലു ട്രാവറിന്റെ വാദം.

News Malayalam 24x7
newsmalayalam.com