സോഷ്യൽ മീഡിയയിൽ ആളെക്കൂട്ടണം; ആഡംബര കാർ വാടകയ്‌ക്കെടുത്ത്, ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഇൻഫ്ലുവൻസർമാർ

ആഡംബര കാറുകൾ കണ്ടൻ്റ് ക്രിയേഷന് വേണ്ടി മാത്രം വാടകയ്ക്കെടുക്കുന്നത് ഇൻഫ്ലുവൻസർമാർക്കിടയിൽ ഒരു ട്രെൻഡായി മാറിയിരിക്കുകയാണെന്നാണ് ദി മെട്രോ റിപ്പോർട്ട് ചെയ്യുന്നത്
സോഷ്യൽ മീഡിയയിൽ ആളെക്കൂട്ടണം; ആഡംബര കാർ വാടകയ്‌ക്കെടുത്ത്, ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഇൻഫ്ലുവൻസർമാർ
Source: Freepik
Published on

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ സമൂഹമാധ്യമങ്ങളിൽ ആളെ കൂട്ടുന്നതിനായി ആഡംബര കാറുകൾ വാടകയ്‌ക്കെടുക്കുന്നതായി റിപ്പോർട്ട്. ആഡംബര കാറുകൾ കണ്ടൻ്റ് ക്രിയേഷന് വേണ്ടി മാത്രം വാടകയ്‌ക്കെടുക്കുന്നത് ഇൻഫ്ലുവൻസർമാർക്കിടയിൽ ഒരു ട്രെൻഡായി മാറിയിരിക്കുകയാണെന്നാണ് ദി മെട്രോ റിപ്പോർട്ട് ചെയ്യുന്നത്.

ലംബോർഗിനി, ഫെരാരി, റോൾസ് റോയ്‌സ് തുടങ്ങിയ വാഹനങ്ങൾ ഇപ്പോൾ റോഡുകളിലുള്ളതിനേക്കാൾ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് പശ്ചാത്തലമായാണ് ഉപയോഗിക്കപ്പെടുന്നത് എന്നും, ഇവ സ്റ്റാറ്റസിൻ്റെ സൂചകമായി മാറിയിട്ടുണ്ടെന്നും ആഡംബര കാർ വാടകയ്‌ക്ക് നൽകുന്ന സ്ഥാപനങ്ങൾ വെളിപ്പെടുത്തുന്നു. പലപ്പോഴും ഇത്തരം ഇൻഫ്ലുവൻസർമാർക്ക് വാഹനമോടിക്കാൻ പോലും അറിയില്ല. പലപ്പോഴും ഡ്രൈവറെ കൂട്ടിയാണ് ഇവർ കാറുകൾ വാടകയ്‌ക്കെടുക്കാനായി വരുന്നത്. ശേഷം സ്വന്തമെന്ന പോലെ കാറിന് സമീപം നിന്ന് ഫോട്ടോകൾ എടുക്കുന്നു.

സോഷ്യൽ മീഡിയയിൽ ആളെക്കൂട്ടണം; ആഡംബര കാർ വാടകയ്‌ക്കെടുത്ത്, ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഇൻഫ്ലുവൻസർമാർ
മോളിവുഡ് സൂപ്പർസ്റ്റാറുകളുടെ വിൻ്റേജ് ഭ്രമം, ഭൂട്ടാൻ സൈന്യം, ഓപ്പറേഷൻ നുംഖോർ, പിന്നെ തരികിട വാഹന റാക്കറ്റുകളും!

ക്രിപ്‌റ്റോ, ഗെയിമിംഗ്, മോഡലിംഗ് തുടങ്ങിയവയിലൂടെ പെട്ടെന്ന് പണം സമ്പാദിച്ച ചെറുപ്പക്കാരാണ് ക്ലയന്റുകളിൽ ഭൂരിഭാഗവുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. മിക്കവരും ഈ വാഹനങ്ങൾ ലക്ഷ്വറി ഹോട്ടലുകൾക്കും ആഡംബര സ്ഥലങ്ങൾക്കും സമീപം നിർത്തിയാണ് ഫോട്ടോ എടുക്കുന്നത്. സോഷ്യൽ മീഡിയയിലെ സ്റ്റാറ്റസ് ഇന്നത്തെ കാലത്ത് എത്രത്തോളം പ്രധാനമാണ് എന്ന് എടുത്തുകാണിക്കുന്നതാണ് ഇൻഫ്ലുവൻസർമാർക്ക് ഇടയിൽ വളർന്നുവരുന്ന ഈ ട്രെൻഡ്.

സോഷ്യൽ മീഡിയ തന്റെ വ്യവസായത്തെ പരിവർത്തനം ചെയ്തതായി ടാർ ലക്ഷ്വറി കാർസ് മേധാവി ഐക്ക് ഓർഡോർ പറഞ്ഞതായി ദി മെട്രോ റിപ്പോർട്ട് ചെയ്യുന്നു. ഒരു പതിറ്റാണ്ട് മുമ്പ്, ആളുകൾ ഡ്രൈവ് ചെയ്യുന്നതിനായി സൂപ്പർകാറുകൾ വാടകയ്‌ക്കെടുത്തിരുന്നു. ഇപ്പോൾ, പകുതിയും ആ നിമിഷം അനുഭവിക്കാനും ക്യാമറയിൽ പകർത്താനും മാത്രമായിരിക്കുമെന്നും ഐക്ക് ഓർഡോർ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com