ടെയ്‌ലർ സ്വിഫ്റ്റിന്റെ 4.5 കോടി രൂപയുടെ മോതിരം; പരമ്പരാഗത ഇന്ത്യന്‍ ടച്ചും

മോതിരത്തിന്റെ ഇന്ത്യന്‍ കണക്ഷനും ആരാധകര്‍ കണ്ടെത്തിക്കഴിഞ്ഞു
ടെയ്‌ലർ സ്വിഫ്റ്റിന്റെ 4.5 കോടി രൂപയുടെ മോതിരം; പരമ്പരാഗത ഇന്ത്യന്‍ ടച്ചും
Published on
Image: Instagram

പോപ് താരം ടെയ്‌ലർ സ്വിഫ്റ്റും എന്‍എഫ്എല്‍ താരം ട്രാവിസ് കെല്‍സിയും വിവാഹിതരാകുന്നുവന്ന വാര്‍ത്തയാണ് ഇപ്പോള്‍ ട്രെന്‍ഡിങ്. ഇരുവരുടേയും എന്‍ഗേജ്‌മെന്റ് വാര്‍ത്തയാണ് ഇന്ന് ആരാധകര്‍ കേട്ടത്. എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് സോഷ്യല്‍മീഡിയിയലൂടെയാണ് ആരാധകരെ അറിയിച്ചത്.

Image: Instagram

ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ എന്‍ഗേജ്‌മെന്റ് മോതിരത്തെ കുറിച്ചുള്ള വലിയ ചര്‍ച്ചകളും നടന്നു കൊണ്ടിരിക്കുകയാണ്. ഒരു വിന്റേജ് സ്‌റ്റൈല്‍ ഡിസൈനിലാണ് മോതിരം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ആഭരണ ഡിസൈനറായ കിന്‍ഡ്രെഡ് ലുബെക്കിനൊപ്പം ചേര്‍ന്നാണ് ട്രാവിസ് ഈ മോതിരം ഡിസൈന്‍ ചെയ്തത്.

Image: Instagram

ഓള്‍ഡ് മൈന്‍ കട്ട് (Old Mine Cut) ഡയമണ്ടാണ് മോതിരത്തിന്റെ പ്രധാന ആകര്‍ഷണം. പഴയകാലത്തെ ഡയമണ്ട് കട്ടിങ് രീതിയാണിത്. ഡയമണ്ടിന് പ്രത്യേക തിളക്കവും വിന്റേജ് സൗന്ദര്യവുമാണ് ഇതിന്റെ സവിശേഷത. 8 മുതല്‍ 10 കാരറ്റ് വരെ ഡയമണ്ടിന് ഭാരമുണ്ടെന്നാണ് കരുതുന്നത്. പ്രത്യേക കൊത്തുപണികള്‍ മോതിരത്തിന് ക്ലാസിക് ലുക്ക് നല്‍കുന്നു.

Image: Instagram

മോതിരത്തിന്റെ കൃത്യമായ വിലയെ കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നുമില്ലെങ്കിലും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത് പ്രകാരം ഏകദേശം 550,000 ഡോളര്‍ മുതല്‍ 750,000 ഡോളര്‍ വരെ വിലവരും. ഏകദേശം 4.5 കോടി മുതല്‍ 6.2 കോടി രൂപയെങ്കിലും വരും ഈ തുക.

Image: Instagram

മോതിരത്തിന്റെ ഇന്ത്യന്‍ കണക്ഷനും ആരാധകര്‍ കണ്ടെത്തിക്കഴിഞ്ഞു. 18,19 നൂറ്റാണ്ടുകളില്‍ ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്നതാണ് ഓള്‍ഡ് മൈന്‍ കട്ട്. ഡിസൈനര്‍ കിന്‍ഡ്രെഡ് ലുബെക്കിന്റെ ഇന്ത്യന്‍ ബന്ധത്തിലേക്കാണ് ഇത് ചെന്നെത്തുക.

Image: Instagram

പാരമ്പര്യമായി ആഭരണ നിര്‍മാതാക്കളായ കിന്‍ഡ്രെഡ് ലൂബെക്കിന്റെ കുടുംബം ഇന്ത്യയില്‍ നിന്നുള്ളവരാണ്. അദ്ദേഹത്തിന്റെ പൂര്‍വികര്‍ ഇന്ത്യയിലെ ആഭരണ നിര്‍മാതാക്കളായിരുന്നു. പഴയകാല ഇന്ത്യന്‍ ആഭരണ രൂപകല്‍പ്പനയെ കുറിച്ച് അറിവുള്ളവരാണ് ലൂബെക്കും.

Image: Instagram

ഈ ഇന്ത്യന്‍ പാരമ്പര്യം സ്വന്തം ഡിസൈനില്‍ അനന്യമായ ഭംഗി അവര്‍ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. ടെയ്‌ലറിന്റെ മോതിരത്തിലെ വിന്റേജ് സ്‌റ്റൈല്‍, ഓള്‍ഡ് മൈന്‍ കട്ട്, കൊത്തുപണികള്‍ എന്നിവ ഇന്ത്യന്‍ ആഭരണങ്ങളുമായി സാമ്യമുള്ളതാണ്.

Image: Instagram

എന്നാല്‍, ടെയ്‌ലര്‍ സ്വിഫ്റ്റിനു വേണ്ടി രൂപകല്‍പ്പന ചെയ്ത മോതിരത്തില്‍ ഇന്ത്യന്‍ ടച്ച് കൊണ്ടുവന്നിട്ടുണ്ടെന്ന് ലൂബെക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

News Malayalam 24x7
newsmalayalam.com