സ്‌കിബിഡി, ട്രാഡ്‌വൈഫ് ഡെലുലു... കേംബ്രിഡ്ജ് ഡിക്ഷണറിയില്‍ ഇടംപിടിച്ച് ജെന്‍ സി, ജെന്‍ ആല്‍ഫ വാക്കുകള്‍

ജെന്‍സി, ജെന്‍ ആല്‍ഫ വാക്കുകള്‍ അടക്കം 6000 പുതിയ വാക്കുകളാണ് കേംബ്രിഡ്ജ് ഡിക്ഷ്ണറിയുടെ ഓണ്‌ലൈന്‍ എഡിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
Image: Gemini AI
Image: Gemini AI NEWS MALAYALAm 24x7
Published on

ന്യൂഡല്‍ഹി: കേംബ്രിഡ്ജ് ഡിക്ഷ്ണറിയില്‍ ഇടംപിടിച്ച് ജെന്‍സി വാക്കുകളായ സ്‌കിബിഡി, ട്രാഡ്വൈഫ്, ഡെലുലു. ജെന്‍സി, ജെന്‍ ആല്‍ഫ വാക്കുകള്‍ അടക്കം 6000 പുതിയ വാക്കുകളാണ് കേംബ്രിഡ്ജ് ഡിക്ഷ്ണറിയുടെ ഓണ്‌ലൈന്‍ എഡിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വീട്ടില്‍ ഭക്ഷണം പാചകം ചെയ്തും വീട് വൃത്തിയാക്കിയും കുട്ടികളെ നോക്കിയും ജീവിക്കുന്ന വിവാഹിതരായ സ്ത്രീകളെ അര്‍ത്ഥമാക്കുന്ന പദമാണ് ട്രഡ് വൈഫ്. ഇത് പരമ്പരാഗത ഹൗസ് വൈഫ് സങ്കല്‍പ്പങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. കണ്ടന്റ് ഉണ്ടാക്കി പണം സമ്പാദിക്കുന്ന സോഷ്യല്‍മീഡി ഇന്‍ഫ്‌ളുവന്‍സര്‍മാരെയാണ് ട്രഡ് വൈഫ്. ട്രെഡീഷണല്‍ ഫൈവ് എന്നതിന്റെ ചുരുക്കെഴുത്താണ് ട്രാഡ്വൈഫ്.

ട്രഡ് വൈഫ് വീഡിയോകള്‍ ജന്‍സീകള്‍ ധാരളമായി കാണുന്നുവെന്നും അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന സോഷ്യല്‍മീഡിയ കള്‍ച്ചറാണിതെന്നുമാണ് കാംബ്രിഡ്ജ് ഡിക്ഷ്‌നറിയില്‍ പറയുന്നത്. മാത്രമല്ല, നിരവധി ജെന്‍സി വനിതകള്‍ ട്രാഡ് ലൈഫ് ജീവിത ശൈലി പിന്തുടരാന്‍ ആഗ്രഹിക്കുന്നതായും ഡിക്ഷ്‌നറിയില്‍ പറയുന്നുണ്ട്.

Image: Gemini AI
ദക്ഷിണ കൊറിയയില്‍ പലചരക്കു കടയില്‍ നിന്ന് തുടങ്ങിയ ബിസിനസ്; ഇന്ന് 2,94,50,78,64,00,000 രൂപയുടെ ആസ്തി

പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലാത്ത തമശയായി ഉപയോഗിക്കാവുന്ന പദമെന്നാണ് സ്‌കിബിഡിയെന്ന് കേംബ്രിഡ്ജ് ഡിക്ഷ്ണറി പറയുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് നല്ലത് (കൂള്‍), മോശം അങ്ങനെ വ്യത്യസ്ത അര്‍ത്ഥങ്ങളാണ് ഈ വാക്കിനുള്ളത്.

ഡെല്യൂഷണല്‍ എന്ന വാക്കിന്റെ ചുരുക്ക പ്രയോഗമാണ് ഡെലൂലൂ. ജെന്‍സി, ജെന്‍ ആല്‍ഫ പോപ്പുലറാക്കിയ പ്രയോഗങ്ങള്‍ അടക്കം 6000 പുതിയ വാക്കുകളാണ് ഡിക്ഷ്ണറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്‌കിബിഡി, ഡെലൂലു തുടങ്ങിയ വാക്കുകള്‍ കേംബ്രിഡ്ജ് ഡിക്ഷ്ണറിയില്‍ വരുന്നത് അസാധാരണമാണെന്ന് കേംബ്രിഡ്ജ് നിഘണ്ടുവിലെ ലെക്‌സിക്കല്‍ പ്രോഗ്രാം മാനേജരായ കോളിന്‍ മക്കിന്റോഷ് പറയുന്നു. ഇന്റര്‍നെറ്റ് സംസ്‌കാരം ഇംഗ്ലീഷ് ഭാഷയെ മാറ്റുകയാണെന്നും നിലനില്‍ക്കാന്‍ ശക്തിയുണ്ടെന്ന് കരുതുന്ന പദങ്ങള്‍ മാത്രമാണ് നിഘണ്ടുവില്‍ ഉള്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

'lewk', 'mouse jiggler', 'forever chemical', എന്നീ പദങ്ങളും നിഘണ്ടുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡിനു പിന്നാലെ വന്ന വര്‍ക്ക് ഫ്രം ഹോം കള്‍ച്ചറില്‍ നിന്നാണ് 'മൗസ് ജിഗ് ലര്‍' എന്ന വാക്ക് രൂപപ്പെട്ടത്. ജോലി ചെയ്യാതെ ജോലി ചെയ്യാതെ നടിക്കുന്നതിനാണ് മൗസ് ജിഗ് ലര്‍ എന്ന് വിളിക്കുന്നത്. യൂണീക്ക് ഫാഷന്‍ ലുക്കിനെ ചുരുക്കിയാണ് ല്യൂക് എന്ന് വിളിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com