മണിക്കൂറിൽ 225 കി.മീ. വേഗത! അമിതവേഗത്തിൽ വാഹനമോടിച്ച ഗതാഗതമന്ത്രിക്ക് പിഴ 24,000 രൂപ; രാജി വേണമെന്ന് ഇൻ്റർനെറ്റ് ലോകം

പിന്നാലെ ക്ഷമാപണവുമായി മന്ത്രി രംഗത്തെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Pexels
Published on

അമിതവേഗതയിൽ വാഹനമോടിച്ചതിന് തുർക്കി ഗതാഗത മന്ത്രി അബ്ദുൾകാദിർ ഉറലോഗ്ലുവിന് പിഴ ചുമത്തി അധികൃതർ. നിയമപരമായ പരിധിയുടെ ഇരട്ടി വേഗതയിൽ, ഏകദേശം 225 കിലോമീറ്റർ വേഗതയിൽ മന്ത്രി വാഹനമോടിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് പിഴ ചുമത്തിയത്. ഏകദേശം 280 ഡോളറാണ് അമിത വേഗതയ്ക്ക് ഈടാക്കുന്ന പിഴ.

ഓഗസ്റ്റ് 25 ഞായറാഴ്ച തുർക്കി അങ്കാറ-നിഗ്ഡെ ഹൈവേയിലൂടെ വാഹനമോടിക്കുന്നതിന്റെ വീഡിയോ അബ്ദുൾകാദിർ ഉറലോഗ്ലു തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഫോൾക്ക് മ്യൂസിക്കും, സർക്കാരിൻ്റെ അടിസ്ഥാന സൗകര്യങ്ങളെ പ്രശംസിച്ചുകൊണ്ടുള്ള പ്രസിഡന്റ് റജബ് തയ്യിബ് എർദോഗന്റെ പ്രസംഗവും കേട്ട് ആകൃഷ്ടനായാണ് സ്പീഡ് മീറ്റർ ഉയർന്നത് ശ്രദ്ധിക്കാതെ ഉറലോഗ്ലു കാർ ഓടിച്ചത്. അതിവേഗ പാതയിൽ മറ്റുള്ളവരെ മറികടന്നുകൊണ്ട് കാർ പാഞ്ഞു.

പ്രതീകാത്മക ചിത്രം
റീൽ അഡിക്ട് ആണോ? ജോലി കിട്ടും! ദിവസവും ആറ് മണിക്കൂർ ഇൻസ്റ്റഗ്രാമിൽ സ്ക്രോൾ ചെയ്യുന്നവരെ തിരഞ്ഞ് മുംബൈയിലെ കമ്പനി

വീഡിയോ അതിവേഗം വൈറലായി. മണിക്കൂറിൽ 225 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ചതിന് ഗതാഗത മന്ത്രിയെ വിമർശിച്ചുകൊണ്ട് നിരവധി ഇന്റർനെറ്റ് ഉപയോക്താക്കൾ രംഗത്തെത്തി. ഒരു സർക്കാർ ഉദ്യോഗസ്ഥൻ കാണിക്കാൻ ആഗ്രഹിക്കുന്ന മാതൃക ഇതാണോ എന്നായിരുന്നു ഇൻ്റർനെറ്റ് ലോകത്തിൻ്റെ ചോദ്യം. വേഗപരിധി ലംഘിച്ചതിന് മന്ത്രിക്കെതിരെ നിയമാനുസൃതമായി 9,267 ലിറ (280 ഡോളർ) പിഴ ചുമത്താനും ഉപയോക്താക്കൾ ട്രാഫിക് പൊലീസിനോട് അഭ്യർഥിച്ചു.

എന്തായാലും അമിതവേഗതയിൽ വാഹനമോടിച്ചതിനും അതിൻ്റെ വീഡിയോ പങ്കുവെച്ചതിനും ക്ഷമാപണവുമായി ഗതാഗത മന്ത്രി രംഗത്തെത്തി. അറിയാതെ കുറച്ചുനേരം വേഗത പരിധി ലംഘിച്ചതായി സമ്മതിച്ച ഉറലോഗ്ലു, പൊതുജനങ്ങളോടും ഭരണകൂടത്തോടും ക്ഷമാപണം നടത്തുകയും ചെയ്തു. ഇനി മുതൽ യാത്ര ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

"അങ്കാറ - നിഗ്ഡെ ഹൈവേയുടെ ഏറ്റവും പുതിയ സ്ഥിതി പരിശോധിക്കാനായിരുന്നു ഞാൻ വാഹനം ഓടിച്ചത്. ഈ സമയത്ത് അബദ്ധവശാൽ ഒരു ചെറിയ സമയത്തേക്ക് എൻ്റെ വേഗത പരിധി കവിഞ്ഞു. ബന്ധപ്പെട്ട വീഡിയോ ഉപയോഗിച്ച്, ഞാൻ എന്നെത്തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.വേഗത പരിധി പാലിക്കുക എന്നത് എല്ലാവർക്കും നിർബന്ധമാണ്. ഇനി മുതൽ ഞാൻ കൂടുതൽ ശ്രദ്ധാലുവായിരിക്കുമെന്ന് പൊതുജനങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," മന്ത്രി എക്സിൽ കുറിച്ചു എഴുതി.

എന്നാൽ ഈ ക്ഷമാപണം പൗരൻമാരെ ശാന്തരാക്കിയില്ല. ഗതാഗത നിയമലംഘനത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്യുന്നതിനെതിരെ ആരും മുന്നറിയിപ്പ് നൽകിയില്ലേ എന്നായിരുന്ന ഒരു ഉപയോക്താവ് മന്ത്രിയോട് ചോദിച്ചത്. “പ്രിയ മന്ത്രി, എനിക്ക് ശരിക്കും ജിജ്ഞാസയുണ്ട്. 'ഈ വീഡിയോയിൽ നിങ്ങൾ വേഗത പരിധി കവിഞ്ഞതായി തോന്നുന്നു, ഇത് ഷെയർ ചെയ്യുന്നത് വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകും' എന്ന് പറയുന്ന ഒരാൾ പോലും നിങ്ങളുടെ ടീമിൽ ഇല്ലേ? നിങ്ങൾ വേഗത പരിധി ലംഘിക്കുന്നതിനേക്കാൾ വലിയ പ്രശ്‌നമാണിതെന്ന് ഞാൻ കരുതുന്നു," ഒരു ഉപയോക്താവ് എഴുതി.

പ്രതീകാത്മക ചിത്രം
മുത്തച്ഛന്‍ രാജ് കപൂറില്‍ നിന്ന് കൈമാറി കിട്ടിയ ഭൂമി; 250 കോടിയില്‍ റണ്‍ബീറും ആലിയയും ഒരുക്കുന്ന സ്വപ്‌നഭവനം

“ദേശീയപാതയിൽ നിയമങ്ങൾ സ്ഥാപിക്കുന്ന നിയമം ആരെങ്കിലും ലംഘിച്ചാൽ, അവർ ഉടൻ രാജിവയ്ക്കണം. മാന്യമായ രാജിക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങൾ സ്വയം റിപ്പോർട്ട് ചെയ്തില്ല, പ്രതികരണങ്ങൾ കാരണം നിങ്ങൾക്ക് സ്വയം ഒരു പിഴ ചുമത്തി. പിഴ എഴുതുന്ന ഉദ്യോഗസ്ഥർക്ക് മേൽ നിങ്ങൾ ഉപരോധം ഏർപ്പെടുത്തില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” മറ്റൊരാൾ മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com