ടി.വി.കെ നേതാവും തമിഴ്നാട് മന്ത്രിയുമായ ആധവ് അർജുനയും ഭാര്യ ഡെയ്സി മാർട്ടിനും വേർപിരിയുന്നു

സി. ജോസഫ് വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാരിലെ ഏറ്റവും പ്രധാനപ്പെട്ട മന്ത്രിമാരിൽ ഒരാളാണ് ആധവ് അർജുന. നിലവിൽ പൊതുമരാമത്ത്, കായിക വകുപ്പ് മന്ത്രിയാണ് അദ്ദേഹം. ലോട്ടറി രാജാവ് എന്നറിയപ്പെടുന്ന പ്രമുഖ വ്യവസായിയായ സാന്റിയാഗോ മാർട്ടിന്റെ മകളാണ് ഡെയ്സി മാർട്ടിൻ.
ടി.വി.കെ നേതാവും തമിഴ്നാട് മന്ത്രിയുമായ ആധവ് അർജുനയും ഭാര്യ ഡെയ്സി മാർട്ടിനും വേർപിരിയുന്നു
Published on: 
Updated on: 

ചെന്നൈ: 14 വർഷത്തെ ​ദാമ്പത്യം അവസാനിപ്പിച്ച് കൊണ്ട് തമിഴ്നാട് മന്ത്രി ആധവ് അർജുനയും ഭാര്യ ഡെയ്സി മാർട്ടിനും പിരിയുന്നു. സി. ജോസഫ് വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാരിലെ ഏറ്റവും പ്രധാനപ്പെട്ട മന്ത്രിമാരിൽ ഒരാളാണ് ആധവ് അർജുന. നിലവിൽ പൊതുമരാമത്ത്, കായിക വകുപ്പ് മന്ത്രിയാണ് അദ്ദേഹം. ലോട്ടറി രാജാവ് എന്നറിയപ്പെടുന്ന പ്രമുഖ വ്യവസായിയായ സാന്റിയാഗോ മാർട്ടിന്റെ മകളാണ് ഡെയ്സി മാർട്ടിൻ.

തന്റെ ഇൻസ്റ്റ​ഗ്രാം പേ​ജിലൂടെ ഡെയ്സി മാർട്ടിനാണ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചത്. തങ്ങളുടെ നല്ല ഭാവിക്ക് വേണ്ടി പരസ്പര സമ്മതത്തോട് കൂടിയാണ് ഈ തീരുമാനം എടുത്തതെന്ന് അവർ പറഞ്ഞു. പക്ഷേ കുഞ്ഞിന്റെ കാര്യത്തിൽ ഇരുവരും പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും, മാതാപിക്കൾ എന്ന നിലയിൽ തങ്ങളുടെ ചുമതലകൾ കൃത്യമായി നിരി‍വ​ഹിക്കുമെന്നും ഡെയ്സി മാർട്ടിൻ വ്യക്തമാക്കി.

ടി.വി.കെ നേതാവും തമിഴ്നാട് മന്ത്രിയുമായ ആധവ് അർജുനയും ഭാര്യ ഡെയ്സി മാർട്ടിനും വേർപിരിയുന്നു
ബിൽക്കിസ് ബാനു കേസിൽ രണ്ട് പ്രതികൾക്ക് നല്‍കിയ ജീവപര്യന്തം തടവ് മരവിപ്പിച്ച് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

സുഹൃത്തുക്കളായും ജീവിത പങ്കാളികളായും മാതാപിതാക്കളായും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ ഒരുമിച്ച് സഞ്ചരിച്ച തങ്ങളുടെ 14 വർഷത്തെ യാത്ര, സ്നേഹവും പരസ്പര ധാരണയും ഒട്ടേറെ മാറ്റങ്ങളും നിറഞ്ഞതായിരുന്നുവെന്ന് അവർ പറഞ്ഞു. ആധവ് അർജുനയോടുള്ള തന്റെ ആദരവ് എപ്പോഴും ഉണ്ടാവുമെന്നും, അദ്ദേഹത്തിന് ഭാവിയിൽ സന്തോഷവും സമാധാനവും വിജയവും നേരുന്നുവെന്നും അവർ പറഞ്ഞു.

ജീവിതത്തിലുണ്ടാകുന്ന ഈ വ്യക്തിപരമായ മാറ്റത്തിലൂടെ കടന്നുപോകുമ്പോൾ, തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് പ്രസ്താവന അവസാനിക്കുന്നത്. ഇരുവരും വേർപിരിയുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, വിവാഹമോചനം നിയമപരമായി പൂർത്തിയായിട്ടുണ്ടോ എന്നതിനെക്കുറിച്ച് പരാമർശിക്കുന്നില്ല.