ന്യൂയോർക്ക്; വിവാഹ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് സാധാരണയാണ്. ഒരറിയിപ്പായി കണക്കാക്കാനും , ആളുകൾക്ക് സന്തോഷവും ആശംസകളും പങ്കുവയ്ക്കാനും എല്ലാം ഒരവസരമാകും അത്തരം പോസ്റ്റുകൾ. പക്ഷെ ചിലപ്പോഴൊക്ക വൻ അബദ്ധമാകാറുമുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ന്യൂയോർക്കിൽ നടന്നത്.
ഒരു പാസ്റ്റർ എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ചർച്ചയാകുക മാത്രമല്ല നിരവധിപ്പേരിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കാനും പോസ്റ്റ് കാരണമായി. ലോംഗ് ഐലൻഡിലെ ലൂഥറൻ ശുശ്രൂഷകനായ പീറ്റർ ഡെബർണിയുടെ എക്സ് കുറിപ്പാണ് ഒറ്റ ദിവസം കൊണ്ട് ഒന്നരക്കോടിയിലേറെ പേര്‍ കണ്ടത്. തന്‍റെ സഹോദരന്‍റെ വിവാഹത്തെ കുറിച്ചുള്ള പോസ്റ്റിൽ വ്യാകരണപ്പശക് വന്നതാണ് പാസ്റ്റർക്ക് പണിയായത്.
ഞാന്‍ എന്‍റെ സഹോദരനെ വിവാഹം കഴിച്ചു എന്ന എക്സ് കുറിപ്പിനൊപ്പം റെ. പീറ്റര്‍ ഡെബർണി ഒരു ചിത്രവും പങ്കുവച്ചു. ചിത്രത്തില്‍ ഒരു സ്ത്രീയും പുരുഷനും വിവാഹത്തോട് അനുബന്ധിച്ച് പരസ്പരം മോതിരം കൈമാറുന്നത് കാണാം. അല്പം പിന്നില്‍ ഇരുവർക്കും മദ്ധ്യത്തിലായി പീറ്റര്‍ ഡെബർണി ബൈബിൾ വായിക്കുന്നതും കാണാം. സഹോദരന്‍റെ വിവാഹം താന്‍ നടത്തിക്കൊടുത്തു എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്.
പക്ഷം ചിത്രം പങ്കുവച്ച് കുറിപ്പ് ഇട്ടപ്പോൾ വ്യാകരണപ്പിശകിൽ അത് സഹോദരനെ വിവാഹം കഴിച്ചുവെന്നായി. പാസ്റ്റര്‍മാര്‍ക്ക് വിവാഹം കഴിക്കാന്‍ നിയമപരമായി അവകാശമില്ലെന്നും, സ്വവര്‍ഗ്ഗ വിവാഹം ചെയ്തെന്നും പരാമർശിച്ച് കമന്റുകളെത്തി. പോസ്റ്റ് വൈറലായതോടെ പലരും വാക്യത്തിലെ തെറ്റ് ചൂണ്ടിക്കാണിച്ച് പ്രതികരിച്ചു. അതോടെ "എന്‍റെ സഹോദരന്‍റെ വിവാഹത്തിന് ഞാൻ അധ്യക്ഷത വഹിച്ചു <-- ഇത് കൂടുതൽ കൃത്യമായിരിക്കുമായിരുന്നു. പക്ഷെ സംഭവിച്ചത് അത്ര രസകരമല്ലെന്ന് മനസിലാക്കുന്നതായും പീറ്റര്‍ ഡെബർണി വീണ്ടും കുറിച്ചു.
മറ്റ് ചിലര്‍ തെറ്റിദ്ധരിച്ച് പാസ്റ്ററെ വിമർശിച്ചു. അതേ സമയം വേറെ ചിലർ യുഎസ് സംസ്ഥാനങ്ങളിലും പാസ്റ്റര്‍മാര്‍ക്ക് വിവാഹം കഴിക്കാന്‍ നിയമപരമായി അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി. യുഎസിലും പ്രത്യേകിച്ച് യുറോപ്പില്‍ പള്ളിയില്‍ പോകുന്ന ക്രിസ്തുമത വിശ്വാസികളുടെ എണ്ണത്തിലെ കുറവ്, പള്ളികൾ നേരിടുന്ന അടച്ചുപൂട്ടൽ ഭീഷണി, ത്തോലിക്കാ സഭ സമൂഹ മാധ്യമങ്ങളില്‍ സജീവമായ പുരോഹിതന്മാരുടെ ഒരു സമ്മേളനം തുടങ്ങി ഗൗരവകരമായ ചർച്ചകൾക്ക് തുടക്കമിട്ടു.