"ഒരുപാട് ഓർമകളടങ്ങിയ പാസ്പോർട്ട് വളർത്തുനായ നശിപ്പിച്ചു"; വൈറലായി യുഎസ് ട്രാവൽ വ്ളോഗറുടെ വീഡിയോ

അടുത്ത യാത്രയ്ക്കായി ബാഗ് പാക്ക് ചെയ്ത് ഇരിക്കുന്നതിനിടെ പാസ്പോർട്ട് വളർത്തുനായ കടിച്ച് നശിപ്പിച്ചതിൻ്റെ വീഡിയോയാണ് കരീന പങ്കുവച്ചത്...
"ഒരുപാട് ഓർമകളടങ്ങിയ പാസ്പോർട്ട് വളർത്തുനായ നശിപ്പിച്ചു"; വൈറലായി യുഎസ് ട്രാവൽ വ്ളോഗറുടെ വീഡിയോ
Source: Instagram/ karinaworldwide
Published on
Updated on

അപ്രതീക്ഷിതമായ കാരണങ്ങൾ മൂലം പലപ്പോഴും നമ്മുടെ പ്ലാനുകളെല്ലാം അവസാനനിമിഷം തകിടം മറിയാറുണ്ട്. അത്തരത്തിലൊന്നാണ് യുഎസ് ട്രാവൽ വ്ളോഗർ കരീനയും കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. അടുത്ത യാത്രയ്ക്കായി ബാഗ് പാക്ക് ചെയ്ത് ഇരിക്കുന്നതിനിടെ പാസ്പോർട്ട് തൻ്റെ വളർത്തുനായ കടിച്ച് നശിപ്പിച്ചതിൻ്റെ വീഡിയോയാണ് കരീന പങ്കുവച്ചത്. വീഡിയോയിൽ അവർ കേടുവന്ന പാസ്‌പോർട്ടും കയ്യിലേന്തി സംഭവം അവിശ്വസനീയമായി വിവരിക്കുന്നത് കാണാം.

"ഇന്ന് എന്റെ ജീവിതം നശിപ്പിക്കാൻ എന്റെ വളർത്തുനായ ശ്രമിച്ചു. ഇത് നോക്കൂ, ഒരു ടീച്ചർ കൂടിയായ എനിക്ക് ഹോംവർക്ക് വളർത്തുനായ കഴിച്ചുവെന്ന വിദ്യാർഥികളുടെ കാരണങ്ങൾ പലപ്പോഴും കേൾക്കേണ്ടി വന്നിട്ടുണ്ട്. അപ്പോൾ ഞാൻ വിശ്വസനീയമായ മറ്റെന്തെങ്കിലും പറയൂ എന്നാണ് അവരോട് പറഞ്ഞിട്ടുള്ളത്. അവർ പറഞ്ഞത് സത്യമായിരിക്കാമെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. കാരണം എൻ്റെ വളർത്തുനായ എന്നോട് ചെയ്തത് നോക്കൂ" കരീന തൻ്റെ കേടുവന്ന പാസ്പോർട്ട് കാണിച്ചുകൊണ്ട് പറഞ്ഞു. അതേ ദിവസം താൻ യാത്ര പോകാൻ ബാഗ് പാക്ക് ചെയ്ത് തയ്യാറായി കാത്തിരിക്കുന്നതിനിടെയാണ് സംഭവമെന്നും കരീന പറയുന്നു.

"ഒരുപാട് ഓർമകളടങ്ങിയ പാസ്പോർട്ട് വളർത്തുനായ നശിപ്പിച്ചു"; വൈറലായി യുഎസ് ട്രാവൽ വ്ളോഗറുടെ വീഡിയോ
കഴിക്കാന്‍ നല്‍കിയ തൈരില്‍ ചത്ത എലി; റസ്റ്ററന്റിലെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍

എന്നാൽ ഭാഗ്യവശാൽ നായ കഴിച്ച കരീനയുടെ പാസ്‌പോർട്ട് പഴയതായിരുന്നുവെന്ന് അവർ വീഡിയോയുടെ അവസാനം പറയുന്നുണ്ട്. അതിലെ പേജുകൾ തീർന്നുപോയിരുന്നു. കരീന ഉപയോഗിക്കുന്ന രണ്ടാമത്തെ പാസ്‌പോർട്ട് സുരക്ഷിതമായിരുന്നു. പാസ്പോർട്ട് നശിച്ചുപോയതിൽ വലിയ സങ്കടം തോന്നുന്നുണ്ടെന്നും, പാസ്പോർട്ടുമായി ബന്ധപ്പെട്ട് പ്രിയപ്പെട്ട ഒരുപാട് ഓർമകളുണ്ടെന്നും കരീന പറയുന്നുണ്ട്. ചൈന, ഗ്രീസ്, മ്യാൻമർ, ദക്ഷിണ കൊറിയ തുടങ്ങി വിവിധ രാജ്യങ്ങളുടെ സ്റ്റാമ്പുകൾ നിറഞ്ഞ കേടായ പാസ്പോർട്ടിലെ പേജുകൾ മറിച്ചുനോക്കി കരീന സങ്കടം പങ്കുവയ്ക്കുന്നതും വീഡിയോയിൽ കാണാം.

ഇതിനകം നിരവധി പേർ കണ്ട കരീനയുടെ വീഡിയോക്ക് താഴെ പലരും രസകരമായ കമൻ്റുകൾ പങ്കുവച്ചു. ഇതിലൂടെ നിങ്ങളെ എങ്ങോട്ടും പോകാൻ അനുവദിക്കില്ലെന്ന് വളർത്തുനായ പറയാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഒരാൾ കമൻ്റ് ചെയ്തു. പഴയ പാസ്‌പോർട്ടുകൾ നായ്ക്കൾക്ക് രുചികരമായിരിക്കുമെന്ന് കേട്ടിട്ടുണ്ടെന്ന് മറ്റൊരു കമൻ്റ്. പാസ്‌പോർട്ട് ഒരു കേസിനുള്ളിൽ സുരക്ഷിതമായി സൂക്ഷിക്കുകയാണ് വേണ്ടതെന്ന് മറ്റൊരാൾ കമൻ്റ് ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com