ട്രെയിന്‍ ഓടേണ്ട ട്രാക്കിലൂടെ ഹൈസ്പീഡില്‍ പോയത് കാര്‍; മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കിലൂടെ കാര്‍ ഓടിച്ച് യുവതി

റെയില്‍വേ ട്രാക്കിലൂടെ ഏകദേശം എട്ട് കിലോമീറ്ററോളമാണ് യുവതി കാര്‍ ഓടിച്ചു പോയത്
Image: X
Image: X
Published on

മദ്യലഹരിയില്‍ യുവതിയുടെ സാഹസികതയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഹൈദരാബാദിലാണ് സംഭവം. മദ്യലഹരിയില്‍ യുവതി റെയില്‍വേ ട്രാക്കിലൂടെ കാര്‍ ഓടിച്ചു പോകുകയായിരുന്നു. ശങ്കര്‍പള്ളിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള റെയില്‍വേ ട്രാക്കിലൂടെ ഏകദേശം എട്ട് കിലോമീറ്ററോളമാണ് യുവതി കാര്‍ ഓടിച്ചു പോയത്.

ട്രാക്കിലൂടെ കാര്‍ ഓടിയതോടെ രണ്ട് പാസഞ്ചര്‍ ട്രെയിനുകളും രണ്ട് ഗുഡ്‌സ് ട്രെയിനുകളും 20 മിനുട്ടോളം വൈകിയോടി. ട്രാക്കിലൂടെ കാര്‍ ഓടിക്കുന്നത് കണ്ട് റെയില്‍വേ ഉദ്യോഗസ്ഥരും നാട്ടുകാരും തടയാന്‍ ശ്രമിച്ചെങ്കിലും യുവതി നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു. പിന്നാലെ പൊലീസ് എത്തി വാഹനം തടയാന്‍ ശ്രമിച്ചപ്പോള്‍ യുവതി പൊലീസുമായും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഏറെ പ്രയാസപ്പെട്ടാണ് പൊലീസും ഉദ്യോഗസ്ഥരും വാഹനം നിര്‍ത്തിച്ച് യുവതിയെ പുറത്തിറക്കിയത്.

Image: X
VIDEO| "എന്ത് രുചികരമായ പപ്പടം! ഇത് ഉണ്ടാക്കിയ ഈ പപ്പടക്കാരൻ ആരാണ്?" സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തി ഡാനിഷ് ഇൻഫ്ലുവൻസറുടെ പപ്പടക്കഥ!

ഇതിനു ശേഷം യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് അയച്ചു. സംഭവത്തില്‍ റെയില്‍വെ പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള യുവതി മുന്‍ ഐടി ജീവനക്കാരിയാണ്. ട്രാക്കിലൂടെ ഓടിച്ചതിനെ തുടര്‍ന്ന് കാറിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. യുവതി മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് പൊലീസ് പറയുന്നു. കാറിനുള്ളില്‍ നിന്നും ഡ്രൈവിങ് ലൈസന്‍സും പാന്‍കാര്‍ഡും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ട്രാക്കിലൂടെ കാര്‍ പോകുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഈ റൂട്ടിലോടുന്ന ട്രെയിനുകളും ഇതോടെ വൈകിയാണ് ഓടിയത്. 45 മിനുട്ടോളം ട്രെയിനുകള്‍ വൈകാന്‍ കാരണമായി.

ട്രെയിന്‍ ഗതാഗതം പൂര്‍വസ്ഥിതിയിലാകാന്‍ മുപ്പത് മിനുട്ടോളം എടുത്തെന്നും അധികൃതര്‍ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com