മാഞ്ചസ്റ്റർ യുണൈറ്റഡ് തുടർച്ചയായി അഞ്ച് മത്സരം ജയിച്ചാൽ മാത്രം മുടിവെട്ടുമെന്ന വെല്ലുവിളി എത്തിനിൽക്കുന്നത് 492ാം ദിനത്തിൽ; ഫ്രാങ്ക് ഇലറ്റിന് മുടി വെട്ടാനാകുമോ?

ആദ്യം തമാശയെന്ന നിലക്ക് തുടങ്ങിയ വെല്ലുവിളി പക്ഷെ ഇന്ന് എത്തി നിൽക്കുന്നത് 492ാം ദിനത്തിലാണ്...
മാഞ്ചസ്റ്റർ യുണൈറ്റഡ് തുടർച്ചയായി അഞ്ച് മത്സരം ജയിച്ചാൽ മാത്രം മുടിവെട്ടുമെന്ന വെല്ലുവിളി എത്തിനിൽക്കുന്നത് 492ാം ദിനത്തിൽ; ഫ്രാങ്ക് ഇലറ്റിന് മുടി വെട്ടാനാകുമോ?
Source: Screengrab
Published on
Updated on

മാഞ്ചസ്റ്റർ: ഇഷ്ട ടീം തുടർച്ചയായി തോറ്റതോടെ ജീവിതം തന്നെ മാറിയ ഒരു ആരാധകനുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബ് തുടർച്ചയായി അഞ്ച് ജയം നേടും വരെ മുടി വെട്ടില്ലെന്നായിരുന്നു ഫ്രാങ്ക് ഇലറ്റിന്റെ പ്രഖ്യാപനം. ആയിരം ദിവസം കടന്നതോടെ ആളാകെ മാറി. തുടരെ നാല് ജയം നേടിയ യുണൈറ്റഡിൻ്റെ അഞ്ചാം ജയത്തിനായാണ് ആരാധകരും ഫ്രാങ്ക് ഇലറ്റും കാത്തിരിക്കുന്നത്.

2024 ഒക്ടോബർ അഞ്ചിന് ഓക്‌സ്ഫഡുകാരനായ ഫ്രാങ്ക് ഇലറ്റ് സുഹൃത്തുക്കളുമായൊരു പന്തയം വെച്ചു. തന്റെ ഇഷ്ട ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡ് തുടർച്ചയായി അഞ്ച് മത്സരങ്ങൾ ജയിക്കാതെ ഇനി മുടിവെട്ടില്ല. പ്രീമിയർ ലീഗിൽ തുടർച്ചയായി യുണൈറ്റഡ് പരാജയപ്പെടുമ്പോഴാണ് ഫ്രാങ്കിന്റെ ഈ വെല്ലുവിളി. ആദ്യം തമാശയെന്ന നിലക്ക് തുടങ്ങിയ വെല്ലുവിളി പക്ഷെ ഇന്ന് എത്തി നിൽക്കുന്നത് 492ാം ദിനത്തിലാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് തുടർച്ചയായി അഞ്ച് മത്സരം ജയിച്ചാൽ മാത്രം മുടിവെട്ടുമെന്ന വെല്ലുവിളി എത്തിനിൽക്കുന്നത് 492ാം ദിനത്തിൽ; ഫ്രാങ്ക് ഇലറ്റിന് മുടി വെട്ടാനാകുമോ?
ട്രാഫിക് നിയമലംഘകരെ പിടികൂടി 'മോട്ടു'; സമൂഹമാധ്യമങ്ങളിലും വൈറലായി കേരള മോട്ടോർ വാഹന വകുപ്പിൻ്റെ വേറിട്ട ബോധവത്കരണം

2024ൽ ആരംഭിച്ച ഈ യാത്രയിൽ ഫ്രാങ്കിന്റെ ജീവിതവും മാറിമറിഞ്ഞു. മുടിക്കൊപ്പം ഫ്രാങ്കും വളർന്നു, സോഷ്യൽ മീഡിയയിൽ താരമായി. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനായ ഫ്രാങ്കിന് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഒരു മില്യണിന് മുകളിൽ ഫോളോവേഴ്സും നിരവധി ആരാധകരുമുണ്ട്. മുപ്പതുകാരനായ ഫ്രാങ്ക് നിലവിൽ സ്പെയിനിലാണ് താമസിക്കുന്നത്. വെല്ലുവിളി ഇത്രയും നാൾ നീണ്ട് നിക്കുന്നമെന്ന് കരുതിയിരുന്നില്ലെന്നും മുടി വളർന്നതോടെ അതിന്റെ സംരക്ഷണത്തിന് നല്ലൊരു സമയം മാറ്റിവയ്ക്കേണ്ടി വരുന്നുണ്ടെന്നും ഫ്രാങ്ക് പറയുന്നു.

ഇതിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ചു. മുടി വെട്ടാൻ കഴിയുമെന്ന് ഫ്രാങ്ക് കരുതിയപ്പോൾ നാലാം മത്സരത്തിൽ ക്രിസ്റ്റൽപാലസിനോട് പരാജയപ്പെട്ടു. നിലവിൽ ആഴ്സനലിനെയും മാഞ്ചസ്റ്റർ സിറ്റിയേയും തകർത്ത് യുണൈറ്റഡ് തുടർച്ചയായ നാലാം ജയവും സ്വന്തമാക്കി. ഫെബ്രുവരി 11ന് വെസ്റ്റ് ഹാമിനെയാണ് യുണൈറ്റഡ് നേരിടുക, അന്ന് ജയിച്ചാൽ ഫ്രാങ്കിന് മുടി വെട്ടാം. ലണ്ടനിൽ പന്തുരുളുമ്പോൾ ഫുട്‌ബോൾ കാത്തിരിക്കുന്നത് ഫ്രാങ്കിന്റെ മുടിക്ക് ആയുസ് ഉണ്ടാകുമോയെന്നാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com