

പല്ല് കൊണ്ട് തേങ്ങ പൊളിക്കുക, കൈകൊണ്ട് പൊട്ടിക്കുക... അങ്ങനെ പ്രത്യേക രീതിയാണ് വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിലെ സ്ത്രീയുടേത്. ഒഡീഷയില്‍ നിന്നുള്ള സ്ത്രീയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യ ഈറ്റ് മാനിയ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ വന്നത്. വീഡിയോയില്‍ ബുള്ളറ്റിലെത്തിയ സ്ത്രീ കരിക്ക് വളരെ സിംപിളായി പല്ല് കൊണ്ട് പൊളിച്ചെടുക്കുന്നത് കാണാം. പിന്നീട് കരിക്കുവെള്ളം ഗ്ലാസിലേക്ക് മാറ്റി കൈ കൊണ്ട് രണ്ടായി പകുത്തെടുക്കുന്നു.
കരിക്ക് പൊളിക്കുന്നത് കണ്ടാലറിയാം അതിലെ പ്രൊഫഷണലിസം എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍. ഒഡീഷയിലെ സാധാരണക്കാരിയായ സ്ത്രീയാണ് ഈ അത്ഭുതം കാണിക്കുന്നത് എന്നും ചിലര്‍ കൗതുകത്തോടെ കമന്റില്‍ പറയുന്നു.