പുസ്തകങ്ങളിലൂടെയും ഹീലിങ് സാധ്യമാണ്! സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡ്- Bibliotherapy
ജോലി, ബന്ധങ്ങൾ, സ്വപ്നങ്ങൾ, സൗഹൃദങ്ങൾ എല്ലാത്തിനെയും കൂട്ടിപിടിക്കാൻ ബുദ്ധിമുട്ടാണെന്ന് പലപ്പോഴും തോന്നാറുണ്ടല്ലേ. ഇതിനിടയിൽ എപ്പോഴെങ്കിലും ഒരു പുസ്തകം വായിച്ചുനോക്കിയിട്ടുണ്ടോ? യാഥാർഥ ലോകത്ത് നിന്ന് ഒളിച്ചോടാനെങ്കിലും. ഇല്ലെന്നാണെങ്കിൽ ഒന്നു ട്രൈ ചെയ്ത് നോക്കാനാണ് പുതിയ ട്രെൻഡ് പറയുന്നത്. അതെ, പുസ്തക വായനയിലൂടെ മനസിൻ്റെ ആരോഗ്യം വീണ്ടെടുക്കാമെന്നാണ് ബിബ്ലിയോ തെറാപ്പി എന്ന പുത്തൻ ട്രെൻഡ് പറയുന്നത്.
ഇടക്കിടെ ആശ്വാസത്തിനായി നിങ്ങൾ തേടി പോകുന്ന പുസ്തകം ഏതാണ്? നിങ്ങളുടെ മനസ്സ് ആരോ വായിച്ച് എഴുതിയ പോലുള്ള കഥ, കഥാപാത്രങ്ങൾ, കഥാ സന്ദർഭം. ഓരോ താളുകളും മറിക്കുമ്പോകൾ ലഭിക്കുന്ന ശാന്തത, വാലിഡേഷൻ - ഇതിനൊക്കെ ആയി വീണ്ടും വീണ്ടും ഷെൽഫിൽ നിന്നും നിങ്ങളാ പുസ്തകം തുറക്കാറില്ലേ? അതാണ് സാഹിത്യത്തിൻ്റെ ശക്തി, വാക്കുകളുടെ ശക്തി. ഇങ്ങനെ ആശ്വാസത്തിനായി ഇടക്കിടെ പുസ്തകം തുറക്കുന്ന ഒരാളാണെളെങ്കിൽ, നിങ്ങൾ സ്വയം ബിബ്ലിയോതെറാപ്പി പരിശീലിക്കുകയാണ്.