ബന്ധങ്ങളിൽ നിന്ന് ബന്ധങ്ങളിലേക്ക് കുരങ്ങനെ പോലെ ചാടുന്ന മനുഷ്യൻ! ജെൻ സീയുടെ മങ്കി ബ്രാഞ്ചിങ്

പ്രതിബദ്ധത അഥവാ കമ്മിറ്റ്മെൻ്റില്ലെന്നതാണ് ഇക്കൂട്ടരുടെ മെയിൻ

സിറ്റുവേഷൻഷിപ്പ്, റിലേഷൻഷിപ്പ്, ബെസ്റ്റി... ബന്ധങ്ങളേതുമാവട്ടെ, കൂടെ ഒരു പാർട്ണറില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത പലരെയും നമുക്കറിയാം. ഇവരെ കാണുമ്പോഴെല്ലാം ഒരു റിലേഷൻഷിപ്പിലായിരിക്കും, എന്നാൽ ഈ പുതിയ കാരക്ടറിനെ കണ്ടുപിടിക്കാനും പ്രേമിക്കാനുമൊന്നും അധികം സമയമെടുക്കാറുമില്ല. പ്രതിബദ്ധത അഥവാ കമ്മിറ്റ്മെൻ്റില്ലെന്നതാണ് ഇക്കൂട്ടരുടെ മെയിൻ. അപ്പോ പറഞ്ഞുവരുന്നത് പുതിയ റിലേഷൻഷിപ്പ് ട്രെൻ്റിനെ കുറിച്ചാണ്. മങ്കി ബ്രാഞ്ചിങ് അല്ലെങ്കിൽ മങ്കി ബാറിങ്. ഒരു മരച്ചില്ലയിൽ നിന്ന് മറ്റൊരു മരത്തിലേക്ക് ചാടുന്ന കുരങ്ങനെ പോലെ ഒരു റിലേഷനിൽ നിന്ന് മറ്റൊന്നിലേക്ക് ചാടുന്ന മനുഷ്യൻ.

News Malayalam 24x7
newsmalayalam.com