

ഗുജറാത്തില്‍ ജുവല്ലറി കടയില്‍ നിന്നയാളുടെ മുഖത്ത് മുളകുപൊടി വിതറി മോഷണം നടത്താന്‍ ശ്രമിച്ച യുവതിയെ പൊതിരെ തല്ലി യുവാവ്. 25 സെക്കന്റിനുള്ളില്‍ 20 തവണയെങ്കിലും യുവാവ് പിടിച്ച പിടിയാലെ യുവതിയെ തല്ലി കടയ്ക്ക് വെളിയിലാക്കുന്നത് വീഡിയോയില്‍ കാണാം.
നവംബര്‍ മൂന്നിന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ഷാളുകൊണ്ട് മുഖം മറച്ച യുവതി അഹമ്മദാബാദിലെ റാണിപ് പച്ചക്കറി മാര്‍ക്കറ്റിനടുത്തുള്ള സ്വര്‍ണക്കടയിലെത്തി. സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തിയ യുവതി അവിടെ ഇരുന്ന് നിമിഷങ്ങള്‍ക്കകം മുളകുപൊടി എടുത്ത് കടക്കാരന്റെ മുഖത്തേക്ക് വിതറി. പക്ഷെ വിചാരിച്ച പോലെ മുളകുപൊടി ഇയാളുടെ കണ്ണില്‍ വീണില്ല. ഇതോടെ കടക്കാരന്‍ യുവതിയെ പിടിച്ചുവെച്ച് പൊതിരെ തല്ലുകയായിരുന്നു.
യുവതിയെ വലിച്ച് കടയുടെ പുറത്തേക്ക് കൊണ്ടു പോയിട്ടും ഇയാള്‍ തല്ലുന്നത് സിസിടിവി ദൃശ്യത്തില്‍ കാണാം. അതേസമയം സംഭവത്തില്‍ പരാതിയില്ലെന്ന് കടക്കാരന്‍ അറിയിച്ചെങ്കിലും സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് യുവതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.