"മൂടൽമഞ്ഞ് കൊണ്ട് ദിശ കാണാനില്ല"; കാറിൻ്റെ ബോണറ്റിൽ കയറിയിരുന്ന് സുഹൃത്തിന് വഴി പറഞ്ഞുകൊടുത്ത് യുവാവ്; വീഡിയോ വൈറൽ

മൂടൽമഞ്ഞ് കാഴ്ച മറച്ചതോടെ ഒരാൾ കാറിൻ്റെ ബോണറ്റിൽ കയറിയിരുന്ന് ദിശ പറഞ്ഞുകൊടുക്കുന്നതിൻ്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്...
വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ
വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾSource: Instagram/ davldeed
Published on
Updated on

ന്യൂ ഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടര്‍ന്ന് വടക്കെ ഇന്ത്യയിലൊന്നാകെ ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായിരിക്കുകയാണ്. അതിനിടെയാണ് കനത്ത മൂടൽ മഞ്ഞിൽ ഒരു കൂട്ടം യുവാക്കൾ കാറിൽ യാത്ര നടത്തുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മൂടൽമഞ്ഞ് കാഴ്ച മറച്ചതോടെ യുവാക്കളിലൊരാൾ കാറിൻ്റെ ബോണറ്റിൽ കയറിയിരുന്ന് പോകേണ്ട ദിശ പറഞ്ഞുകൊടുക്കുന്നതിൻ്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

@davldeed എന്ന ഇൻസ്റ്റഗ്രാം ഉപഭോക്താവാണ് "എഡിഎഎസ് (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്) ലെവൽ 4, ഓൺലി 1 ഇൻ സ്കോർപിയോ" എന്ന ക്യാപ്ഷനോടെ പോസ്റ്റ് പങ്കുവച്ചത്. കൊടും തണുപ്പിനും കനത്ത മഞ്ഞിനുമിടയിൽ ഒരു കാറിന്റെ ബോണറ്റിൽ ഇരുന്ന് സുഹൃത്തിനെ ഒരു ഓഫ്-റോഡ് യാത്രയ്ക്ക് സഹായിക്കുന്ന ആളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മൂടൽമഞ്ഞിനെ തുടർന്ന് ഒരു യുവാവ് ബോണറ്റിന് മുകളിൽ കയറിയിരുന്ന് ദിശ കാണിച്ച് കൊടുക്കുന്നത് വീഡിയോയിൽ കാണാം. ദൃശ്യപരത പൂജ്യമാണെന്നും അതിനാലാണ് ഒരാളെ പുറത്ത് ഇരുത്തിയിരിക്കുന്നതെന്നും വീഡിയോയിൽ മറ്റൊരാൾ പറയുന്നുണ്ട്.

വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... സീസൺ ടിക്കറ്റ് ഇനി മുതൽ യുടിഎസ് ആപ്പിൽ ലഭ്യമാകില്ല; ഇനി 'റെയിൽ വൺ'

വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. കമൻ്റ് ബോക്സ് തമാശകൾ കൊണ്ട് നിറഞ്ഞു. ഇയാൾ വാഹനാപകടത്തിലല്ല, തണുപ്പ് കൊണ്ട് മരിക്കുമെന്ന് ഒരാൾ കമൻ്റ് ചെയ്തു. വാഹനം അപകടത്തിൽ പെട്ടാൽ ആദ്യം ഇടിക്കുന്ന ബോണറ്റിലുള്ള ആളെയാകുമെന്ന് മറ്റൊരു കമൻ്റ്. സ്കോർപിയോയ്ക്ക് പുതിയ ഹ്യൂമൻ റഡാർ ഫീച്ചറുണ്ടെന്ന് ഒരു കമൻ്റ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com