
കാനഡയെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അര്‍ജന്റീന കോപ അമേരിക്ക ഫൈനലില്‍. ജൂലിയന്‍ ആല്‍വാരസും മെസിയുമാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. 23-ാം മിനുട്ടിലാണ് അര്‍ജന്റീനയുടെ ആദ്യ ഗോള്‍. റോഡ്രിഗോ ഡീ പോള്‍ നല്‍കിയ പാസില്‍ അല്‍വാരസാണ് ഗോള്‍ നേടിയത്.
കളിയുടെ രണ്ടാം പകുതിയിലാണ് മെസിയിലൂടെ അര്‍ജന്റീന രണ്ടാമത്തെ ഗോള്‍ നേടിയത്. 51-ാം മിനുട്ടിലായിരുന്നു മെസിയുടെ ഗോള്‍. കളിയുടെ തുടക്കം മുതല്‍ അര്‍ജന്റീനയ്ക്ക് തന്നെയായിരുന്നു ആധിപത്യം. ഇത്തവണത്തെ കോപ്പയില്‍ മെസി ആദ്യമായി നേടുന്ന ഗോള്‍ കൂടിയാണ് ഇത്.
എന്നാല്‍ മെസിയുടെ ഗോള്‍ ഓഫ് സൈഡാണെന്ന് കനേഡിയന്‍ താരങ്ങള്‍ വാദമുയര്‍ത്തിയെങ്കിലും വി എ ആര്‍ പരിശോധനയിലൂടെ ഗോള്‍ അനുവദിക്കുകയായിരുന്നു. കാനഡയുടെ ഗോള്‍ ശ്രമങ്ങളെ സേവ് ചെയ്തുകൊണ്ട് അര്‍ജന്റീനയുടെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് മികച്ച പ്രകടനമാണ് നടത്തിയത്.