ബ്ലാസ്റ്റേഴ്സും പഞ്ചാബും ഇഞ്ചോടിഞ്ച്, ആദ്യ പകുതി ​ഗോൾ രഹിതം

പന്തടക്കത്തിന്റെ കാര്യത്തിലും ബ്ലാസ്റ്റേഴ്സ് തന്നെയാണ് മുന്നിൽ
\
\
Published on

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സി മത്സരത്തിലെ ആദ്യ പകുതി ​ഗോൾ കാണാതെ അവസാനിച്ചു. ഇരു ടീമുകളും ഇഞ്ചോടിഞ്ച് പ്രകടനം കാഴ്ചവെച്ച ആദ്യ പകുതിയിൽ അവസരങ്ങൾ കൂടുതൽ പഞ്ചാബിനൊപ്പമായിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ മികച്ച ഡിഫൻഡിങ് പഞ്ചാബിന്റെ ശ്രമങ്ങളെയെല്ലാം വിഫലമാക്കി. അഞ്ച് ഷോട്ടുകളാണ് പഞ്ചാബ് തൊടുത്തുവിട്ടത്. പക്ഷെ, ഒന്നും ഓൺ ടാർ​ഗറ്റിലായിരുന്നില്ല. എന്നാൽ, ബ്ലാസ്റ്റേഴ്സ് തൊടുത്തുവിട്ട ഒരു ഷോട്ട് കൃത്യം ഓൺ ടാർ​ഗറ്റിലായിരുന്നു.


പന്തടക്കത്തിന്റെ കാര്യത്തിലും ബ്ലാസ്റ്റേഴ്സ് തന്നെയാണ് മുന്നിൽ. 55 ശതമാനം പൊസഷൻ ബ്ലാസ്റ്റേഴ്സ് കൈവശപ്പെടുത്തിയപ്പോൾ 45 ശതമാനം പഞ്ചാബ് പിടിച്ചെടുത്തു. 70 ശതമാനം കൃത്യതയോടെ 191 പാസുകൾ ഒന്നാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് നടത്തിയപ്പോൾ 64 ശമാനം കൃത്യതയുമായി 148 എണ്ണമാണ് പഞ്ചാബിന്റെ സമ്പാദ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com