തിരുവനന്തപുരം: കേരളത്തിലെ കായിക വകുപ്പിനെയും കായികമന്ത്രി വി. അബ്ദുറഹ്മാനെയും രൂക്ഷമായി വിമർശിച്ച് ഒളിംപ്യനും ഇന്ത്യൻ അത്ലറ്റിക്സ് വൈസ് പ്രസിഡൻ്റുമായ അഞ്ജു ബോബി ജോർജ്. കേരളത്തിൽ സ്പോർട്‌സിനെ അവഗണിക്കുകയാണ്. സ്പോർട്സ് കൗൺസിൽ പ്രവർത്തനരഹിതമാണ്. മുന്നിൽ നിന്ന് നയിക്കുന്നവർക്ക് താൽപര്യമുണ്ടെങ്കിലേ സിസ്റ്റം നന്നാവൂ എന്നും അഞ്ജു ബോബി ജോർജ് വിമർശിച്ചു. മെസിയെ കൊണ്ടുവരുന്ന പണം കായികമേഖലയ്ക്കായി ചെലവഴിക്കണമെന്നും അഞ്ജു ബോബി ജോർജ് ന്യൂസ് മലയാളത്തോട് പറഞ്ഞു.