വേദി മാറ്റിയില്ലെങ്കിൽ ദേശീയ ടീമിനെ ഇന്ത്യയിലേക്കയക്കില്ല; ഐസിസിക്ക് മുമ്പിൽ പുതിയ ആവശ്യവുമായി ബംഗ്ലാദേശ് ടീം

നിലവിലെ ഷെഡ്യൂൾ അനുസരിച്ച്, ബംഗ്ലാദേശ് ഫെബ്രുവരി 7 ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെ എതിരിടേണ്ടതാണ്
വേദി മാറ്റിയില്ലെങ്കിൽ ദേശീയ ടീമിനെ ഇന്ത്യയിലേക്കയക്കില്ല; ഐസിസിക്ക് മുമ്പിൽ പുതിയ ആവശ്യവുമായി ബംഗ്ലാദേശ് ടീം
Source: X
Published on: 
Updated on: 

T20 വേൾഡ് കപ്പ് മാച്ചുകൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്ത് ബ്ലംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. മത്സരങ്ങൾ മാറ്റണമെന്ന ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ നിരസിച്ചതിന് ശേഷം വിഷയത്തിൽ ഐസിസിയുടെ സ്വതന്ത്ര തർക്ക പരിഹാര സമിതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ബിസിബി ആഗോള ബോഡിക്ക് മറ്റൊരു കത്ത് എഴുതിയതായാണ് റിപ്പോർട്ട്. ജൂലൈ 7 ന് ആരംഭിക്കുന്ന ടൂർണമെൻ്റിനായി ദേശീയ ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കില്ലെന്നും ബിസിബി പ്രഖ്യാപിച്ചു.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തതനുസരിച്ച് ഐസിസി കത്തിന് മറുപടി നൽകുമെന്നും വേദി മാറ്റണമെന്ന ആവശ്യം തർക്ക പരിഹാര കമ്മിറ്റിക്ക് റഫർ ചെയ്യുമെന്നുമാണ് ബിസിബിയുടെ പ്രതീക്ഷ. വരാനിരിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിനായി തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ബിസിബിയുടെ അഭ്യർഥന ബുധനാഴ്ചയാണ് ഐസിസി വീഡിയോ കോൺഫറൻസ് വഴി നിരസിച്ചത്.

വേദി മാറ്റിയില്ലെങ്കിൽ ദേശീയ ടീമിനെ ഇന്ത്യയിലേക്കയക്കില്ല; ഐസിസിക്ക് മുമ്പിൽ പുതിയ ആവശ്യവുമായി ബംഗ്ലാദേശ് ടീം
ആര്‍സിബി സ്വന്തമാക്കുമോ? വലിയ സൂചന നല്‍കി ആദാര്‍ പൂനാവാല

നിലവിലെ ഷെഡ്യൂൾ അനുസരിച്ച്, ബംഗ്ലാദേശ് ഫെബ്രുവരി 7 ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെ എതിരിടേണ്ടതാണ്. ലിറ്റൺ ദാസ് നയിക്കുന്ന ടീം ഫെബ്രുവരി 9 ന് അതേ വേദിയിൽ ഇറ്റലിയെ നേരിടും.തുടർന്ന് കൊൽക്കത്തയിൽ ഇംഗ്ലണ്ടിനെ നേരിടും. പിന്നീട് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നേപ്പാളിനെ നേരിടും.

News Malayalam 24x7
newsmalayalam.com