"ഇപ്പോഴും ആർക്കും എന്നെ തൊടാൻ പോലും കഴിയില്ല, നിലവിലെ ബോക്സർമാർക്ക് ആത്മവിശ്വാസമില്ല": മേരി കോം

2008-ലെ ബീജിംഗ് ഒളിംപിക്സിൽ വിജേന്ദർ സിംഗ് നേടിയ വെങ്കല മെഡലും തുടർന്ന് 2012 ലണ്ടൻ ഒളിംപിക്സിൽ വനിതാ ഫ്ളൈവെയ്റ്റിൽ മേരിയുടെ വെങ്കല മെഡലും ചരിത്രത്തിൽ ഇടം നേടിയ സംഭവങ്ങളായിരുന്നു
cda2b4aa-d24e-42f1-82b7-12e061f1abcf
cda2b4aa-d24e-42f1-82b7-12e061f1abcf
Published on

രണ്ട് ലോക ചാമ്പ്യന്മാരും രണ്ട് ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാക്കളും ഉൾപ്പെടുന്ന ആറ് അംഗ ഇന്ത്യൻ ബോക്സിംഗ് സംഘം പാരിസ് ഒളിംപിക്സിൽ വലിയ നിരാശയായിരുന്നു. ആറ് പേർക്കും ഒരു മെഡൽ പോലും നേടാനായില്ല. ഒളിംപിക് ബോക്സിങ്ങിൽ ഇന്ത്യൻ താരങ്ങൾ മെഡൽ നേടുന്നതിൽ പരാജയപ്പെട്ടതിൽ നിരാശ പ്രകടിപ്പിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുൻ ഒളിംപിക് മെഡലിസ്റ്റ് മേരി കോം. 40 വയസിന് മുകളിൽ പ്രായമുള്ള ആർക്കും ഒളിംപിക് ബോക്സിങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ല എന്ന നിയമം ഉള്ളതുകൊണ്ടാണ് തനിക്ക് മത്സരിക്കാൻ സാധിക്കാതിരുന്നതെന്നും ഇപ്പോഴും ഒന്നോ രണ്ടോ റൗണ്ട് വരെ ആർക്കും തന്നെ തെടാൻ പോലും സാധിക്കില്ലെന്നും മേരി കോം ചൂണ്ടിക്കാട്ടി.

"ഞാൻ ഇപ്പോഴും പരിശീലനത്തിലാണ്. ഇപ്പോഴും ഫിറ്റ്നെസിൽ എനിക്ക് ആശങ്കയുണ്ട്. ഒന്നോ രണ്ടോ റൗണ്ട് വരെ ഇപ്പോഴും ആർക്കും എന്നെ തൊടാൻ പോലും കഴിയില്ല. നിലവിലെ ബോക്സർമാർക്ക് ആത്മവിശ്വാസമില്ല, അത് നിങ്ങൾക്ക് പ്രകടമായി കാണാൻ സാധിക്കുകയും ചെയ്യും. ബോക്‌സിങ്ങിന് മാത്രം പ്രായപരിധി എന്തുകൊണ്ട് എന്ന് ചിന്തിക്കുമ്പോൾ വിഷമം തോനുന്നുണ്ട്. എൻ്റെ സ്വപ്നവും ഒളിംപിക് ലക്ഷ്യങ്ങളും ഇപ്പോഴും ഒരു മെഡലിനായി ദാഹിക്കുകയാണ്." മേരി കോം പറഞ്ഞു.

2008-ലെ ബീജിംഗ് ഒളിംപിക്സിൽ വിജേന്ദർ സിംഗ് നേടിയ വെങ്കല മെഡലും തുടർന്ന് 2012 ലണ്ടൻ ഒളിംപിക്സിൽ വനിതാ ഫ്ളൈവെയ്റ്റിൽ മേരിയുടെ വെങ്കല മെഡലും ചരിത്രത്തിൽ ഇടം നേടിയ സംഭവങ്ങളായിരുന്നു. 2016ൽ മെഡൽ ഒന്നും നേടാനാകാത്തതിന്റെ ക്ഷീണം ഇന്ത്യ 2020ൽ ടോക്യോയിൽ തീർത്തിരുന്നു. നിലവില്‍, ടോക്യോയിൽ ലൊവ്ലീന ബൊർ​ഗൊഹൈൻ നേടിയ വെങ്കല മെഡലാണ് ബോക്സിങ്ങിൽ ഇന്ത്യ നേടുന്ന അവസാനത്തെ ഒളിംപിക് മെഡൽ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com