
ക്യാപ്ടൻ ഹർമൻപ്രീത് സിംഗിൻ്റെ ഇരട്ട ഗോളുകളുടെ കരുത്തിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം ഏഷ്യൻ ചാംപ്യൻസ് ട്രോഫിയുടെ സെമി ഫൈനലിൽ പ്രവേശിച്ചു. അവസാന ഗ്രൂപ്പ് മത്സരത്തിൽ പാകിസ്ഥാനെ 2-1ന് തകർത്തുവിട്ടാണ് ഇന്ത്യയുടെ മുന്നേറ്റം.
മത്സരത്തിൻ്റെ എട്ടാം മിനിറ്റിൽ തന്നെ പാകിസ്ഥാൻ ഇന്ത്യയെ പിന്നിലാക്കി ലീഡ് എടുത്തിയിരുന്നു. അഹമ്മദ് നദീമാണ് പാക്കിസ്ഥാനെ മുന്നിലെത്തിച്ചത്. എന്നാൽ ശക്തമായി തിരിച്ചടിച്ച ഇന്ത്യ ആദ്യ പകുതിയിൽ ഹർമൻപ്രീത് സിംഗിൻ്റെ എണ്ണം പറഞ്ഞ രണ്ട് പെനാൽറ്റി കോർണർ ഗോളുകളിലൂടെ കളി തകിടം മറിച്ചു.
നിലവിൽ ഇന്ത്യ, പാകിസ്ഥാൻ, ദക്ഷിണ കൊറിയ എന്നിവർ സെമി ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. മലേഷ്യയും ചൈനയും സെമി ബെർത്ത് ഉറപ്പിക്കാനുള്ള പോരാട്ടത്തിലാണ്.
ഇന്ന് അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ചൈനയുമായി കളിക്കുന്ന ജപ്പാൻ ജയിക്കാനാണ് മലേഷ്യയുടെ പ്രാർഥന. ജപ്പാൻ തോറ്റാൽ മലേഷ്യ പുറത്താകുകയും, ചൈന സെമി ഉറപ്പിക്കുകയും ചെയ്യും.