ടി20 ഏഷ്യ കപ്പ് 2025 മത്സര ഷെഡ്യൂൾ പുറത്ത്; ഇന്ത്യ-പാക് മത്സര തീയതി അറിയാം

ദുബായും അബുദാബിയും ചേർന്നാണ് ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കുകയെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ സ്ഥിരീകരിച്ചു.
India vs Pakistan, ACC Men’s T20I Asia Cup
ഏഷ്യ കപ്പ് ടി20 പരമ്പര സെപ്തംബർ 9ന് തുടങ്ങും
Published on

എസിസി മെൻസ് ടി20 ഏഷ്യ കപ്പ് 2025 മത്സരങ്ങളുടെ ഷെഡ്യൂളുകൾ പുറത്തുവിട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. ദുബായും അബുദാബിയും ചേർന്നാണ് ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കുകയെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ സ്ഥിരീകരിച്ചു.

ചാംപ്യൻഷിപ്പ് സെപ്റ്റംബർ 9ന് ആരംഭിക്കും. സെപ്തംബർ 28നാണ് ടൂർണമെൻ്റിലെ കലാശപ്പോരാട്ടം. അതേസമയം, ടൂർണമെൻ്റിലെ ഗ്ലാമറസ് പോരാട്ടമായ ഇന്ത്യ-പാകിസ്ഥാൻ മത്സരം സെപ്തംബർ 14ന് പ്രദേശിക സമയം വൈകിട്ട് ആറ് മണിക്കാണ് നടക്കുന്നത്.

പാകിസ്ഥാൻ, യുഎഇ, ഒമാൻ എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. സെപ്തംബർ 10ന് യുഎഇയാണ് ആണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. സെപ്തംബർ 19ന് യുഎഇയാണ് ആണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് എന്നിവരാണ് ഏറ്റുമുട്ടുന്നത്.

India vs Pakistan, ACC Men’s T20I Asia Cup
ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് 324 റൺസ്; ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് ഒൻപത് വിക്കറ്റ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com