തോറ്റാലും ടെസ്റ്റ് റാങ്കിങ്ങിൽ തലപ്പത്ത് ഓസ്‌ട്രേലിയ തന്നെ

ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങിലാണ് ഓസീസ് പോൾ പൊസിഷൻ നിലനിര്‍ത്തിയത്.
Pat Cummins
ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്Source: X/ ICC
Published on

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയോടു തോറ്റെങ്കിലും ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി ഓസ്‌ട്രേലിയ. ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങിലാണ് ഓസീസ് പോൾ പൊസിഷൻ നിലനിര്‍ത്തിയത്.

123 റേറ്റിങ് പോയിൻ്റുകളാണ് ഓസീസ് സ്വന്തമാക്കിയത്. 26 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും പോയിൻ്റുകള്‍ അവർ നേടിയത്. അതേസമയം, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ജേതാക്കളായ ദക്ഷിണാഫ്രിക്ക കിരീട നേട്ടത്തോടെ രണ്ടാം സ്ഥാനത്തേക്ക് കയറി. ഇംഗ്ലണ്ടിനെ പിന്തള്ളിയാണ് അവര്‍ 114 പോയിൻ്റുകളോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തിയത്.

Pat Cummins
ഇത് ബവുമയുടെ വിജയം; 27 വർഷത്തെ പ്രോട്ടീസിന്റെ കാത്തിരിപ്പിന് വിരാമം, ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാംപ്യന്മാർ

113 റേറ്റിങ് പോയിൻ്റുകളുമായി ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡാണ് അഞ്ചാം സ്ഥാനത്തുള്ളത്. ശ്രീലങ്ക, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, സിംബാബ്‌വെ ടീമുകളാണ് ശേഷിക്കുന്ന സ്ഥാനങ്ങളില്‍.

Pat Cummins
സംവരണംകൊണ്ട് ടീമിലെത്തിയയാള്‍, ഉറക്കംതൂങ്ങി, പൊക്കമില്ലാത്തയാള്‍... സകല അധിക്ഷേപങ്ങളെയും ജയിച്ചാണ് ബവുമ കിരീടമണിയുന്നത്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com