പാകിസ്ഥാനില്‍ നിന്നുള്ള മുസ്ലീം ബാലന് ഓസ്‌ട്രേലിയക്കു വേണ്ടി കളിക്കാനാകില്ലെന്ന് പറഞ്ഞവരുണ്ട്; ഉസ്മാന്‍ ഖവാജ

തന്നോട് മാധ്യമങ്ങളും മുന്‍ താരങ്ങളും സ്വീകരിച്ച സമീപനത്തിലെ അതൃപ്തിയും തുറന്നു പ്രകടിപ്പിച്ചു
പാകിസ്ഥാനില്‍ നിന്നുള്ള മുസ്ലീം ബാലന് ഓസ്‌ട്രേലിയക്കു വേണ്ടി കളിക്കാനാകില്ലെന്ന് പറഞ്ഞവരുണ്ട്; ഉസ്മാന്‍ ഖവാജ
Image: X
Published on
Updated on

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഉസ്മാന്‍ ഖവാജ. ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും ആഷസ് മത്സരത്തിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയയുടെ ആദ്യ മുസ്ലീം ടെസ്റ്റ് ക്രിക്കറ്റ് താരമായ ഉസ്മാന്‍ 15 വര്‍ഷത്തെ കരിയറിനാണ് വിരാമമിടുന്നത്. കരിയറിലെ 88ാമത്തെ ടെസ്റ്റ് ക്രിക്കറ്റോടെയായിരിക്കും ഉസ്മാന്‍ പാഡ് അഴിക്കുക. 2011 ല്‍ ഇംഗ്ലണ്ടിനെതിരെ തന്നെയായിരുന്നു ഉസ്മാന്റെ അരങ്ങേറ്റ മത്സരവും.

"സംതൃപ്തിയാണ് പ്രധാന വികാരം. ഓസ്ട്രേലിയയ്ക്കായി ഇത്രയധികം മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ്. ഈ വഴിയില്‍ ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു"വെന്നും ഉസ്മാന്‍ പറഞ്ഞു.

"പാകിസ്ഥാനില്‍ നിന്നുള്ള അഭിമാനമുള്ള മുസ്ലീമാണ് ഞാന്‍. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനു വേണ്ടി കളിക്കാനാകില്ലെന്ന് പലരും പറഞ്ഞിരുന്നു. പക്ഷെ, ഇപ്പോള്‍ എന്നെ നോക്കൂ. നിങ്ങള്‍ക്കും ഇതിന് സാധിക്കും".

കുട്ടിക്കാലത്താണ് ഉസ്മാന്‍ ഖവാജയുടെ കുടുംബം പാകിസ്ഥാനില്‍ നിന്നും ഓസ്‌ട്രേലിയയില്‍ എത്തിയത്. നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ആദ്യ പാക് മുസ്ലീം താരമായി ഖവാജ മാറിയത്. ഒരു ഘട്ടത്തില്‍, ഓസ്ട്രേലിയയിലെ ഏക ഏഷ്യന്‍ ഫസ്റ്റ് ക്ലാസ് കളിക്കാരനായിരുന്നു അദ്ദേഹം.

പാകിസ്ഥാനില്‍ നിന്നുള്ള മുസ്ലീം ബാലന് ഓസ്‌ട്രേലിയക്കു വേണ്ടി കളിക്കാനാകില്ലെന്ന് പറഞ്ഞവരുണ്ട്; ഉസ്മാന്‍ ഖവാജ
മാര്‍ച്ചില്‍ 15 വയസ് പൂര്‍ത്തിയാകും; വൈഭവ് സൂര്യവംശിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള അരങ്ങേറ്റം ഈ വര്‍ഷം

15 വര്‍ഷത്തെ കരിയറില്‍ ഓസ്‌ട്രേലിയയുടെ സ്ഥിരതയുള്ള ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി ഉസ്മാന്‍ വളര്‍ന്നു. ക്രിക്കറ്റ് ഗ്രൗണ്ടിലും ഉസ്മാന്‍ ഖവാജ ഫൗണ്ടേഷനിലൂടെയും അദ്ദേഹം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനു വേണ്ടി വലിയ സംഭവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ മേധാവി ടോഡ് ഗ്രീന്‍ബര്‍ഗ് പറഞ്ഞു.

പാകിസ്ഥാനില്‍ നിന്നുള്ള മുസ്ലീം ബാലന് ഓസ്‌ട്രേലിയക്കു വേണ്ടി കളിക്കാനാകില്ലെന്ന് പറഞ്ഞവരുണ്ട്; ഉസ്മാന്‍ ഖവാജ
ഫുട്ബോൾ, ക്രിക്കറ്റ് പ്രേമികൾക്കിത് കായിക പൂരത്തിൻ്റെ വർഷം

അഭയാര്‍ത്ഥി, കുടിയേറ്റ, തദ്ദേശീയ, ദരിദ്ര സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള യുവാക്കളെ ക്രിക്കറ്റ് പരിപാടികളിലൂടെയും വിദ്യാഭ്യാസ പിന്തുണയിലൂടെയും സഹായിക്കുന്ന സംഘടനയാണ് ഖവാജ ഫൗണ്ടേഷന്‍.

15 വര്‍ഷത്തെ ടെസ്റ്റ് കരിയറില്‍ നിന്നായി 16 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 6,206 റണ്‍സാണ് ഉസ്മാന്‍ നേടിയത്. ഒരു വര്‍ഷം മുമ്പ് ശ്രീലങ്കയ്‌ക്കെതിരെ നേടിയ 232 റണ്‍സാണ് അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍ അതിനുശേഷം മൂന്നക്ക സംഖ്യ കടക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

ഇംഗ്ലണ്ടിനെതിരായ അവസാന ആഷസ് ഉസ്മാന് നിര്‍ണായകമാണ്. പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ അദ്ദേഹത്തിന് മുതുകിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ട്രാവിസ് ഹെഡ് ആണ് ഓപ്പണറായി ഇറങ്ങിയത്. ബ്രിസ്‌ബേനിലും നടന്ന രണ്ടാം മത്സരത്തിലും കളിക്കാനായില്ല. അഡ്‌ലെയ്ഡില്‍ നടന്ന മൂന്നാം മത്സരത്തിലും പുറത്തായിരുന്ന ഉസ്മാന് സ്റ്റീവ് സ്മിത്തിന്റെ അസുഖത്തെ തുടര്‍ന്ന് അവസാന നിമിഷമാണ് അവസരം ലഭിച്ചത്. നാലാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 82, 40 റണ്‍സെടുത്തു. എന്നാല്‍ മെല്‍ബണിലെ നാലാം ടെസ്റ്റില്‍ 29, 0 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

തനിക്ക് ഇഷ്ടപ്പെട്ട എസ്സിജിയില്‍അന്തസ്സോടെയും എന്റെ സ്വന്തം താല്‍പ്പര്യപ്രകാരവും വിരമിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ഉസ്മാന്‍ തന്നോട് മാധ്യമങ്ങളും മുന്‍ താരങ്ങളും സ്വീകരിച്ച സമീപനത്തിലെ അതൃപ്തിയും തുറന്നു പ്രകടിപ്പിച്ചു.

പെര്‍ത്തില്‍ വെച്ച് മുതുകിന് പരിക്കേറ്റത് സ്വന്തം നിയന്ത്രണത്തിലായിരുന്നില്ല. പക്ഷേ മാധ്യമങ്ങളും മുന്‍ താരങ്ങളും തന്നെ ആക്രമിച്ച രീതി സങ്കടകരമാണ്. ഒന്നോ രണ്ടോ ദിവസത്തെ വിമര്‍ശനം സഹിക്കാമായിരുന്നു, പക്ഷേ ഇത് അഞ്ച് ദിവസത്തോളം നീണ്ടുനിന്നു.

തന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് എല്ലാവരും വിരല്‍ ചൂണ്ടി. ടീമിനോട് പ്രതിബദ്ധതയില്ലെന്നും സ്വന്തം കാര്യം മാത്രമേ നോക്കുന്നുള്ളൂ, ഗോള്‍ഫ് മത്സരങ്ങള്‍ കളിക്കുന്നു, സ്വാര്‍ത്ഥനാണ്, കഠിനമായി പരിശീലിക്കുന്നില്ല, മടിയനാണ് എന്നൊക്കെയായിരുന്നു ആരോപണങ്ങള്‍.

നാം മറികടന്നു എന്ന് കരുതിയ അതേ വംശീയമായ മുന്‍വിധികള്‍ ആണിത്. അത് നമ്മള്‍ പൂര്‍ണ്ണമായും മറികടന്നിട്ടില്ല എന്ന് വ്യക്തമാണ്. ഇതിനുമുമ്പ് ഓസ്ട്രേലിയന്‍ ടീമില്‍ മറ്റാരോടും ഇത്തരത്തില്‍ പെരുമാറുന്നത് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എങ്കിലും, ഈ ആഷസ് പരമ്പരയോടെ കാര്യങ്ങള്‍ അവസാനിക്കുകയാണെന്ന് തനിക്ക് തോന്നിയിരുന്നതായി അദ്ദേഹം സമ്മതിച്ചു. അഡലെയ്ഡ് ടെസ്റ്റില്‍ ആദ്യം ടീമില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോള്‍ തന്നെ ഇനി മതിയാക്കാന്‍ സമയമായി എന്ന സൂചന എനിക്ക് ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയക്കായി 40 ഏകദിനങ്ങളിലും ഒമ്പത് ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും ഖവാജ കളിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com