ചെന്നൈയ്ക്ക് മുന്നിൽ മുട്ടു മടക്കി കൊൽക്കത്ത; ജയം 32 റൺസിന്

32 പന്തിൽ 48 റൺസ് എടുത്ത സഞ്ജു സാംസണാണ് ചെന്നൈയുടെ ടോപ് സ്കോറർ
ചെന്നൈയ്ക്ക് മുന്നിൽ മുട്ടു മടക്കി കൊൽക്കത്ത; ജയം 32 റൺസിന്
Source: X
Published on
Updated on

ഐപിഎല്ലിൽ കൊൽക്കത്തയെ 33 റൺസിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ്. 7 വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത ചെന്നൈയ്ക്ക് മുന്നിൽ പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് ആണ് എടുത്തത്.

ചെന്നൈയ്ക്ക് മുന്നിൽ മുട്ടു മടക്കി കൊൽക്കത്ത; ജയം 32 റൺസിന്
ദേശീയ ടീമിലേക്ക് വൈഭവിന് പച്ചക്കൊടി കാട്ടുമ്പോൾ ബിസിസിഐയുടെ 'മാസ്റ്റർ പ്ലാൻ' മറ്റൊന്നാണ്...

ചെന്നൈ മുന്നോട്ട് വെച്ച 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് 20 ഓവർ പൂർത്തിയായപ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് എടുക്കുവാനേ കഴിഞ്ഞുള്ളൂ. 32 പന്തിൽ 48 റൺസ് എടുത്ത സഞ്ജു സാംസണാണ് ചെന്നൈയുടെ ടോപ് സ്കോറർ. മികച്ച തുടക്കമായിരുന്നു ചെന്നൈയുടേതെങ്കിലും ആർക്കും അർധ സെഞ്ച്വറി കടക്കുവാനായില്ല.

23 പന്തിൽ 35 റൺസ് നേടിയ രമൺദീപും 22 പന്തിൽ 31 റൺസ് നേടിയ പവലുമാണ് കൊൽക്കത്തയുടെ ടോപ് സ്കോറേഴ്സ്. നൂർ മുഹമ്മദാണ് ചെന്നൈയ്ക്കായി കൊൽക്കത്തയുടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്.

News Malayalam 24x7
newsmalayalam.com