ക്രൈസ്റ്റ്ചർച്ച് ടെസ്റ്റ്: വിക്കറ്റില്ലാതെ ബുംറ; അഞ്ച് വർഷത്തിന് ശേഷം കരിയറിലെ അപൂർവ്വ നാണക്കേടിനൊപ്പമെത്തി താരം!

ബുംറയ്ക്ക് താളം കണ്ടെത്താനാവാതെ പോയ ഇന്നിംഗ്‌സിൽ യുവപേസർ ആകാശ് ദീപിന്റെ തകർപ്പൻ പ്രകടനമാണ് (5/99) ന്യൂസിലാൻഡിനെ 356 റൺസിൽ ഒതുക്കാൻ ഇന്ത്യയെ സഹായിച്ചത്
Jaspreet Bumrah
Jaspreet BumrahPhoto|BCCI
Published on: 
Updated on: 

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സിൽ വിക്കറ്റൊന്നും നേടാനാവാതെ ഇന്ത്യൻ പേസ് കുന്തമുന ജസ്പ്രീത് ബുംറ. ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിൽ നടക്കുന്ന മത്സരത്തിൽ 26 ഓവറുകൾ പന്തെറിഞ്ഞിട്ടും ബുംറയ്ക്ക് ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല. അഞ്ച് വർഷത്തിന് ശേഷമാണ് ഒരു വിദേശ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സിൽ ബുംറ വിക്കറ്റില്ലാതെ മടങ്ങുന്നത്; ഇതിനുമുമ്പ് 2021-ലായിരുന്നു ബുംറ വിക്കറ്റില്ലാതെ മടങ്ങിയത്.

Jaspreet Bumrah
ഇന്ത്യ ന്യൂസീലാൻഡ് ടെസ്റ്റ്: ബുമ്രയുടെ തോളിലേറി ഇന്ത്യ,ന്യൂസിലാൻഡിന് കരുത്തായി നിക്കോൾസും ഫിലിപ്സും

26 ഓവറിൽ 6 മെയ്ഡൻ ഉൾപ്പെടെ 49 റൺസ് മാത്രമാണ് ബുംറ വിട്ടുനൽകിയതെങ്കിലും വിക്കറ്റ് കോളത്തിൽ ഇടംപിടിക്കാൻ താരത്തിനായില്ല. ഇതോടെ ടെസ്റ്റ് കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ വിക്കറ്റില്ലാത്ത ഇന്നിംഗ്‌സ് എന്ന അപൂർവ്വ റെക്കോർഡിനൊപ്പം ബുംറയെത്തി. കരിയറിൽ ഇത് മൂന്നാം തവണയാണ് ബുംറ ഒരു ടെസ്റ്റ് ഇന്നിംഗ്‌സിൽ 26 ഓവർ പന്തെറിഞ്ഞിട്ടും വിക്കറ്റില്ലാതെ മടങ്ങുന്നത്. 2021-ൽ സതാംപ്ടണിൽ ന്യൂസിലൻഡിനെതിരെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും (0/57), അതേ വർഷം ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെയും (0/79) താരം 26 ഓവറുകൾ വിക്കറ്റില്ലാതെ എറിഞ്ഞിട്ടുണ്ട്.

Jaspreet Bumrah
സൂപ്പർ ലീഗ് കേരള: തൃശൂരിനെ തകർത്ത് തിരുവനന്തപുരം സെമിയിൽ; നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ പുറത്ത്

ബുംറയ്ക്ക് താളം കണ്ടെത്താനാവാതെ പോയ ഇന്നിംഗ്‌സിൽ യുവപേസർ ആകാശ് ദീപിന്റെ തകർപ്പൻ പ്രകടനമാണ് (5/99) ന്യൂസിലാൻഡിനെ 356 റൺസിൽ ഒതുക്കാൻ ഇന്ത്യയെ സഹായിച്ചത്. അരങ്ങേറ്റക്കാരൻ ഗുർനൂർ ബ്രാർ, അൻഷുൽ കംബോജ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും വീഴ്ത്തി. മത്സരത്തിനിടെ ബുംറ തന്റെ റണ്ണപ്പിലും ബൗളിംഗ് ആക്ഷനിലും ചെറിയ പരീക്ഷണങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. പതിവിലും വിപരീതമായി വേഗതയിലും കുറവുണ്ടായിരുന്നു. പലപ്പോഴും 131-134 റേഞ്ചിലാണ് ബുംറ പന്തെറിഞ്ഞിരുന്നത്.