ഒരു ഇന്നിങ്‌സില്‍ എട്ട് പേരെ പുറത്താക്കി; റെക്കോര്‍ഡ്

വിക്കറ്റിനു പിന്നില്‍ അഴിഞ്ഞാടി ലിട്ടണ്‍ ദാസ്
ഒരു ഇന്നിങ്‌സില്‍ എട്ട് പേരെ പുറത്താക്കി; റെക്കോര്‍ഡ്
Published on: 
Updated on: 

ജോഹന്നസ്ബര്‍ഗ് : ഒരു ഇന്നിങ്‌സില്‍ എട്ട് പേരെ പുറത്താക്കിയ ബെംഗ്ലാദേശ് പുരുഷ ടീമിന്റെ വിക്കറ്റ് കീപ്പര്‍ ലിട്ടണ്‍ ദാസിന് റെക്കോര്‍ഡ്. ആറ് ക്യാച്ചുകളും 2 സ്റ്റമ്പിങും ഉള്‍പ്പെടെ വിക്കറ്റിന് പിന്നില്‍ അഴിഞ്ഞാടുകയായിരുന്നു ലിട്ടണ്‍ ദാസ്. നേരത്തെ, ബാറ്റിങിലും മിന്നുന്ന പ്രകടനമാണ് ലിട്ടണ്‍ ദാസ് കാഴ്ചവെച്ചത്. 179 പന്തുകളില്‍ നിന്ന് 120 റണ്‍സ് നേടിയ ലിട്ടണ്‍ ദാസിന്റെ പ്രകടനമാണ് 400 റണ്‍സെന്ന ടോട്ടലിലേക്ക് കടുവകളെ എത്തിച്ചത്.

മറുപടി ബാറ്റിങില്‍ 557 റണ്‍സ് അടിച്ചുകൂട്ടിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ബംഗ്ലാദേശിനെ 5ന് 100 എന്ന നിലയില്‍ വരിഞ്ഞ് മുറുക്കിയിരിക്കുകയാണ്.

കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിലും മിന്നുന്ന പ്രകടനമായിരുന്നു ലിട്ടണ്‍ കാഴ്ചവെച്ചത്. രണ്ട് ഇന്നിങ്‌സിലുമായി 9 പേരെ പുറത്താക്കിയ ദാസ്, ഒരു സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടുകയും ചെയ്തിരുന്നു.

ബെഗ്ലാദേശിന് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തലുകളില്‍ പങ്കാളിയായ താരവും ലിട്ടണ്‍ ദാസാണ്. 154 പേരെയാണ് ലിട്ടണ്‍ ദാസ് പുറത്താക്കിയത്.