
ദുബായ്: ദുബായിൽ നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ എഷ്യ കപ്പ് മത്സരത്തിൽ ഇന്ത്യ മുൻതൂക്കം നേടുമെന്ന് മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ. ഞായറാഴ്ച നടക്കുന്ന ചിരവൈരികളുടെ പോരാട്ടത്തിൽ സൂര്യകുമാർ യാദവിൻ്റെ ടീം സമഗ്രാധിപത്യം നേടുമെന്നും മുൻ ഇംഗ്ലീഷ് താരം പറഞ്ഞു.
"ഇന്ന് ഇന്ത്യൻ ടീമാണ് വിജയിക്കാൻ ഏറ്റവും സാധ്യതയുള്ള ടീമെന്നാണ് ഞാൻ കരുതുന്നത്. കാരണം അവരുടെ ടീം ശക്തമാണ്. ഇന്ത്യയോട് ഏറ്റുമുട്ടുമ്പോൾ പാകിസ്ഥാൻ നന്നായി കളിക്കണം. അവർ 10-20 ശതമാനം അധികമായി പരിശ്രമിക്കണം," പനേസർ പറഞ്ഞു.
"ലോകം മുഴുവൻ ഇന്ത്യ-പാകിസ്ഥാൻ മത്സരം കാണാൻ കാത്തിരിക്കാറുണ്ട്. കാരണം ഈ ടീമുകൾക്കിടയിലെ മത്സരം വളരെ മികച്ചതായിരിക്കും. ഇന്നത്തെ മത്സരത്തിൽ ഇന്ത്യയാണ് എൻ്റെ ഫേവറിറ്റുകൾ. കാരണം പാകിസ്ഥാൻ ഇതുവരെ ശക്തമായ ഒരു ടീമല്ല," മോണ്ടി പനേസർ പറഞ്ഞു.