പകരം വീട്ടി ഗുജറാത്ത്; ബെംഗളൂരുവിനോട് നാല് വിക്കറ്റ് ജയം

ബെംഗളൂരു ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 15.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് വിജയലക്ഷ്യം മറികടന്നത്
പകരം വീട്ടി ഗുജറാത്ത്; ബെംഗളൂരുവിനോട് നാല് വിക്കറ്റ് ജയം
Source: X
Published on: 
Updated on: 

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പകരം വീട്ടി ഗുജറാത്ത് ടൈറ്റൻസ്. ചിന്നസ്വമിയിലെ തോൽവിക്ക് അഹമ്മദാബാദിൽ മറുപടി നൽകിയ ഗുജറാത്ത് ബെംഗളൂരുവിനെതിരെ നാലു വിക്കറ്റിനാണ് ജയം സ്വന്തമാക്കിയത്. ബെംഗളൂരു ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 15.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് വിജയലക്ഷ്യം മറികടന്നത്.

18 പന്തിൽ 43 റൺസ് നേടിയ ശുഭ്മാൻ ഗില്ലാണ് ഗുജറാത്തിൻ്റെ ടോപ് സ്കോറർ. 19 പന്തിൽ 39 റൺസ് നേടിയ ജോസ് ബട്ലറും ഗുജറാത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. സായ് സുദർശൻ്റെ വിക്കറ്റാണ് ആദ്യം ഗുജറാത്തിന് നഷ്ടമായത്. പിന്നീട് ഗില്ലും ബട്ലറും സ്കോർ ഉയർത്തിയെങ്കിലും അധികം താമസിയാതെ പുറത്തായി. പിന്നീട് വന്നവർക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ലെങ്കിലും രാഹുഷ തെവാട്ടിയ- റാഷിദ് ഖാൻ സഖ്യം ഗുജറാത്തിനെ വിജയത്തിലേക്കെത്തിച്ചു.

പകരം വീട്ടി ഗുജറാത്ത്; ബെംഗളൂരുവിനോട് നാല് വിക്കറ്റ് ജയം
റിക്കെൽട്ടൻ്റെ സെഞ്ച്വറി പാഴാക്കി ക്ലാസനും ഹെഡ്ഡും; വാംഖഡെയിൽ മുംബൈയെ ചാരമാക്കി ഹൈദരാബാദ് മൂന്നാമത്

ബെംഗളൂരുവിൻ്റെ ടോപ് സ്കോറർ ദേവ്ദത്ത് പടിക്കലാണ്. 24 പന്തിൽ 40 റൺസാണ് ദേവ്ദത്ത് അടിച്ചെടുത്തത്. തുടക്കം മോശമായ ബെംഗളൂരു ടീമിൽ രജത് പടിതാറും, റൊമാമാരിയോ ഷേപ്പേർഡും, വെങ്കടേഷ് അയ്യറും, ഭുവനേശ്വർ കുമാറുമാണ് താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

News Malayalam 24x7
newsmalayalam.com