"സഞ്ജു ലോകകപ്പിൽ സെഞ്ച്വറി നേടുമെന്ന് ഞാൻ വിശ്വസിക്കുന്നു"; പ്രതീക്ഷ കൈവിടാതെ മുൻ ഇന്ത്യൻ താരം

ലോകകപ്പിൽ ടി20യിലെ ലോക ഒന്നാം നമ്പർ താരം അഭിഷേക് ശർമയ്‌ക്കൊപ്പം സഞ്ജു ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത.
Sanju Samson
സഞ്ജു സാംസൺSource: X/ BCCI
Published on
Updated on

ഡൽഹി: ടി20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യക്കായി സെഞ്ച്വറി നേടിയ രണ്ടാമത്തെ താരമെന്ന റെക്കോർഡ് ഇനി സഞ്ജു സാംസണിന് നേടാനാകുമെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. വരാനിരിക്കുന്ന 2026 ടി20 ലോകകപ്പിൽ സഞ്ജു ഈ നേട്ടം കൈവരിക്കുമെന്നും ഇന്ത്യയുടെ 16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കുമെന്നും റെയ്‌ന കഴിഞ്ഞ ദിവസം പ്രവചിച്ചു. ഫെബ്രുവരി 7ന് ആരംഭിക്കുന്ന ലോകകപ്പിൽ ടി20യിലെ ലോക ഒന്നാം നമ്പർ താരം അഭിഷേക് ശർമയ്ക്കൊപ്പം സഞ്ജു ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത.

നിലവിൽ 55 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ച്വറികൾ സഞ്ജുവിൻ്റെ പേരിലുണ്ട്. "സഞ്ജുവിന് ആ പ്രത്യേക ക്ലബ്ബിൽ ഇടംപിടിക്കാൻ കഴിയും. ഓപ്പണറായി ഇറങ്ങുന്ന താരമെന്ന നിലയിൽ അതിനുള്ള എല്ലാ കഴിവും അദ്ദേഹത്തിനുണ്ട്. ദക്ഷിണാഫ്രിക്കയിൽ ഇതിനകം അദ്ദേഹം സെഞ്ച്വറി നേടിയിട്ടുണ്ട്. അഭിഷേക് ശർമയും ഇഷാൻ കിഷനും പട്ടികയിൽ ഉണ്ടെങ്കിലും, സഞ്ജു ലോകകപ്പിൽ സെഞ്ച്വറി നേടുമെന്ന് ഞാൻ വിശ്വസിക്കുന്നു," റെയ്‌ന പറഞ്ഞു.

Sanju Samson
ടി20 ലോകകപ്പിൽ നിന്ന് പിന്മാറിയാൽ പാകിസ്ഥാൻ തകരും; 1000 കോടിയുടെ വമ്പൻ പണി കൊടുക്കാൻ ഐസിസി!

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിൽ സഞ്ജു പരാജയപ്പെട്ടതോടെ മലയാളി താരത്തെ ടീമിൽ നിന്ന് മാറ്റണമെന്ന ആവശ്യം ഉയരുന്നതിനിടെ ആണ് പിന്തുണച്ച് റെയ്‌ന എത്തിയത്. "ഫോം താൽക്കാലികം മാത്രമാണ്, സഞ്ജുവിന്റെ ക്ലാസ് സ്ഥിരമാണ്. സൂര്യകുമാർ യാദവിനെ മോശം സമയത്ത് പരിശീലകൻ പിന്തുണച്ചത് പോലെ സഞ്ജുവിനും അർഹമായ പിന്തുണ നൽകണം," റെയ്ന കൂട്ടിച്ചേർത്തു.

തിലക് വർമയുടെ ബാറ്റിങ്ങും ഫീൽഡിങ്ങും കാണുമ്പോൾ തന്നെയാണ് ഓർമ വരുന്നതെന്നും റെയ്‌ന പറഞ്ഞു. സമ്മർദ്ദഘട്ടങ്ങളെ അതിജീവിക്കാനുള്ള തിലകിൻ്റെ കഴിവും റൺസ് അടിക്കാനുള്ള ആവേശവും അദ്ദേഹത്തെ ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ സ്റ്റാറാക്കി മാറ്റുമെന്നും റെയ്‌ന പറഞ്ഞു.

Sanju Samson
ഇത് ക്രിക്കറ്റിലെ കെട്ട കാലം | VIDEO

ടി20യിലെ ലോക ഒന്നാം നമ്പർ ബൗളർ വരുൺ ചക്രവർത്തിയായിരിക്കും ഇന്ത്യയുടെ ലോകകപ്പ് വിധി നിശ്ചയിക്കുകയെന്നും റെയ്‌ന പറഞ്ഞു. "വരുൺ എറിയുന്ന 24 പന്തുകളായിരിക്കും ഇന്ത്യക്ക് കിരീടം നേടിക്കൊടുക്കുക. ബാറ്റർമാർക്ക് ഇപ്പോഴും അദ്ദേഹത്തെ കളിക്കാൻ കഴിയുന്നില്ല. പവർപ്ലേയുടെ അവസാന ഓവർ വരുണിന് നൽകിയാൽ വലിയ വിക്കറ്റുകൾ വീഴ്ത്താൻ അദ്ദേഹത്തിന് സാധിക്കും," റെയ്‌ന കൂട്ടിച്ചേർത്തു.

News Malayalam 24x7
newsmalayalam.com