ടി20 ലോകകപ്പ് 2026 | യുഎഇയെ നാണംകെടുത്തി ന്യൂസിലൻഡ്; നമീബിയയെ നിഷ്പ്രഭരാക്കി നെതർലൻഡ്‌സ്

നെതർലൻഡ്സ് 18 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ICC Men's T20 World Cup
Published on
Updated on

ടി20 ലോകകപ്പിൽ പകൽ നടന്ന രണ്ട് മത്സരങ്ങളിൽ തകർപ്പൻ ജയങ്ങൾ സ്വന്തമാക്കി ന്യൂസിലൻഡും നെതർലൻഡ്സും. രാവിലെ ആദ്യം നടന്ന മത്സരത്തിൽ ടോസ് നേടിയ നെതർലൻഡ്സ് ആദ്യം ഫീൽഡിങ് തെരഞ്ഞെടുത്തിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത നമീബിയ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു.

ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റൺ (42), ജാൻ ഫ്രൈലിങ്ക് (30), ജെജെ സ്മിറ്റ് (22) എന്നിവരുടെ ബാറ്റിങ് മികവിലാണ് നമീബിയ തരക്കേടില്ലാത്ത സ്കോർ പടുത്തുയർത്തിയത്. നെതർലൻഡ്സിനായി ലോഗൻ വാൻ ബീക്കും ബസ് ഡെ ലീഡും രണ്ട് വീതം വിക്കറ്റെടുത്തു.

ICC Men's T20 World Cup
ടി20 ലോകകപ്പ് | ഇറ്റലിയെ 73 റൺസിന് തകർത്ത് ആദ്യ ജയം നേടി സ്കോട്ട്‌ലൻഡ്

മറുപടിയായി നെതർലൻഡ്സ് 18 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 48 പന്തിൽ 72 റൺസെടുത്ത ബസ് ഡെ ലീഡ്, കോളിൻ അക്കർമാൻ (32), മൈക്കൽ ലെവിറ്റ് (28) എന്നിവരുടെ തകർപ്പൻ ഇന്നിങ്സുകളുടെ കരുത്തിലാണ് ഓറഞ്ച് പട ഏഴ് വിക്കറ്റിൻ്റെ അനായാസ ജയം നേടിയത്.

അതേസമയം, രണ്ടാം മത്സരത്തിൽ യുഎഇക്കെതിരെ ന്യൂസിലന്‍ഡ് പത്ത് വിക്കറ്റിൻ്റെ തകർപ്പൻ ജയം നേടി. യുഎഇ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം 15.2 ഓവറില്‍ ന്യൂസിലന്‍ഡ് മറികടന്നു.

ICC Men's T20 World Cup
ടി20 ലോകകപ്പ് 2026 | ശ്രീലങ്കയ്ക്ക് ജയം; അയർലൻഡിനെ പരാജയപ്പെടുത്തിയത് 20 റൺസിന്

ഓപ്പണര്‍മാരായ ടിം സീഫര്‍ട്ടിൻ്റേയും ഫിന്‍ അലൻ്റേയും അപരാജിത അര്‍ധ സെഞ്ച്വറികളാണ് ന്യൂസിലന്‍ഡിൻ്റെ ജയം അനായാസമാക്കിയത്. ടിം സീഫര്‍ട്ട് 42 പന്തില്‍ 12 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം പുറത്താകാതെ 89 റണ്‍സെടുത്തു. അലന്‍ 50 പന്തില്‍ അഞ്ച് ബൗണ്ടറികളും അഞ്ച് സിക്സറുകളും സഹിതം പുറത്താകാതെ 84 റണ്‍സും നേടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com