
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 192 റണ്‍സ് ഉയര്‍ത്തിയ ഇംഗ്ലിണ്ടിനോട് 22 റണ്‍സ് വ്യത്യാസത്തിലാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. 170 റണ്‍സിന് പുറത്തായ ഇന്ത്യയ്ക്കായി അവസാനം വരെ പൊരുതിയത് രവീന്ദ്ര ജഡേജയാണ്.
193 റണ്‍സ് വിജയ ലക്ഷ്യം എളുപ്പത്തില്‍ മറികടക്കുമെന്ന പ്രതീക്ഷയിലായിരുന്നെങ്കിലും ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടു. ഇതോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 2-1ന് മുന്നിലെത്തി. ഇംഗ്ലണ്ടിനുവേണ്ടി ജോഫ്രാ ആര്‍ച്ചറും ബെന്‍ സ്റ്റോക്‌സും മൂന്ന് വീക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യയുടെ ഓപ്പണര്‍ ആയ യശസ്വി ജയ്‌സ്വാളിനെ രണ്ട് ഇന്നിങ്ങ്‌സിലും തകര്‍ത്തത് ജോഫ്രാ ആര്‍ച്ചറാണ്. രണ്ടാം ഇന്നിങ്ങ്‌സില്‍ ജയ്‌സ്വാളിനെ ആര്‍ച്ചര്‍ ഡക്കാക്കി മടക്കി അയച്ചു. ആദ്യ ഇന്നിങ്ങ്‌സില്‍ 13 റണ്‍സ് മാത്രമായിരുന്നു ജയ്‌സ്വാളിന് നേടാനായത്.
അതേസമയം രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് കരുത്തായത് രവീന്ദ്ര ജഡേജയാണ്. അവസാനം വരെ പൊരുതി നിന്ന ജഡേജ 181 ബോളില്‍ 61 റണ്‍സ് എടുത്തു.
കെ എല്‍ രാഹുല്‍ മികച്ച രീതിയില്‍ ബാറ്റിങ് തുടര്‍ന്ന് വരികയായിരുന്നുവെങ്കിലും 39 റണ്ണില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍സ്റ്റോക്‌സ് താരത്തിന്റെ വിക്കറ്റെടുത്തു. 14 റണ്‍സ് മാത്രമാണ് കരുണ്‍ നായര്‍ക്ക് നേടാനായത്. പിന്നീട് ഇറങ്ങിയ ശുഭ്മാന്‍ ഗില്‍, ആകാശ് ദീപ്, റിഷഭ് പന്ത്, നിതീഷ് കുമാര്‍ റെഡ്ഡി, ജസ്പ്രീത് ബൂംറ, വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ മികച്ച സ്‌കോര്‍ നേടാനാവതെ തന്നെ ക്രീസ് വിട്ടു.