

വഡോദര: ഇന്ത്യക്കെതിരായ മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 301 റൺസ് വിജയലക്ഷ്യം. വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ന്യൂസിലൻഡിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ന്യൂസിലൻഡ് നിശ്ചിത ഓവറിൽ 300/8 എന്ന നിലയിലാണ് ബാറ്റിങ് അവസാനിപ്പിച്ചത്. കൈൽ ജാമിസണും (8) ക്രിസ്റ്റ്യൻ ക്ലാർക്കും (24) പുറത്താകാതെ നിന്നു.
നേരത്തെ കീവീസ് ഓപ്പണർമാരായ ഡെവോൺ കോൺവേയും ഹെൻറി നിക്കോൾസും ചേർന്ന് തകർപ്പൻ തുടക്കമാണ് സന്ദർശകർക്ക് സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ 117 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. ഹെൻറിയെ പുറത്താക്കി ഹർഷിത് റാണയാണ് ഇന്ത്യക്ക് ആദ്യത്തെ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.
22ാമത്തെ ഓവറിലെ നാലാമത്തെ പന്തിൽ ഹെൻറി നിക്കോൾസിനെ (62) വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിൻ്റെ കൈകളിൽ എത്തിച്ച ഹർഷിത് കീവിസിന് ആദ്യത്തെ തിരിച്ചടി സമ്മാനിച്ചു. പിന്നാലെ 24ാം ഓവറിലെ അവസാന പന്തിൽ കോൺവേയുടെ (56) കുറ്റി തെറിപ്പിച്ച് റാണ വീണ്ടും ഇരട്ട ആഘാതമേൽപ്പിച്ചു.
വാലറ്റത്ത് ഫിഫ്റ്റി നേടിയ ഡാരിൽ മിച്ചലും (82) തിളങ്ങി. പ്രസിദ്ധ് കൃഷ്ണയാണ് വിക്കറ്റിന് മുന്നിൽ കുടുക്കിയത്. പിന്നാലെ വിൽ യങ്ങിനെ (12) രാഹുലിൻ്റെ കൈകളിലെത്തിച്ച് സിറാജും വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ഇന്ത്യൻ ബൗളർമാരിൽ ഹർഷിതും സിറാജും പ്രസിദ്ധ് കൃഷ്ണ രണ്ട് വീതം വിക്കറ്റുമായി തിളങ്ങി.
എട്ട് ബൗണ്ടറികൾ സഹിതമാണ് ഹെൻറി ഫിഫ്റ്റി നേടിയത്. പിന്നാലെ ഡെവോൺ കോൺവേയും (54) ഫിഫ്റ്റി നേടി. ബുമ്രയുടെ അഭാവത്തിൽ മുഹമ്മദ് സിറാജും ഹർഷിത് റാണയും പ്രസിദ്ധ് കൃഷ്ണയുമാണ് ഇന്ത്യയുടെ പേസ് ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്.