

വെല്ലിങ്ടണ്‍ : ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 368 റണ്‍സിന് ന്യൂസിലാന്‍ഡ് ടീം പുറത്തായി. മൂന്നാമനായി ഇറങ്ങി പുറത്താകാതെ നിന്ന ഹെന്റി നിക്കോള്‍സിന്റെ കരുത്തിലാണ് ന്യൂസിലാന്‍ഡ് പോരാടാവുന്ന സ്കോറിലെത്തിയത്. 335 പന്തുകളില്‍ നിന്ന് 175 റണ്‍സാണ് നിക്കോളസ് നേടിയത്. ഗ്ലെന്‍ ഫിലിപ്സ് 118 റണ്‍സും നേടി.
ഇരുവരും ചേര്‍ന്ന് 6ാം വിക്കറ്റില്‍ നടത്തിയ 216 റണ്‍സിന്റെ കൂട്ടുകെട്ടാണ് ന്യൂസിലാന്‍ഡിന് രക്ഷയായത്. 5ന് 70 എന്ന നിലക്ക് തകര്‍ന്നടിഞ്ഞിരുന്ന കിവികളെ 6ന് 286ലേക്ക് എത്തിച്ചാണ് കൂട്ടുകെട്ട് പിരിഞ്ഞത്. ഇന്നിങ്സില്‍ മറ്റൊരു ബാറ്റർമാർക്കും തിളങ്ങാന്‍ സാധിച്ചില്ല.
ഇന്ത്യന്‍ ബോളര്‍മാരില്‍ ജസ്പ്രീത് ബുംറ 4 വിക്കറ്റുകളും ആകാശ് ദീപ് 3 വിക്കറ്റുകളും സ്വന്തമാക്കി. അന്‍ഷുല്‍ കംബോജ് 2 വിക്കറ്റും പ്രസിദ്ധ് കൃഷ്ണ 1 വിക്കറ്റും നേടി.
ഇന്ത്യന്‍ ടീമിന്റെ മറുപടി ബാറ്റിങിന് യശസ്വി ജയ്സ്വാളും കെഎല്‍ രാഹുലും തുടക്കം കുറിച്ചു.