
അഹമ്മദാബാദ്: ആദ്യ ടെസ്റ്റില്‍ വിൻഡീസിനെതിരെ ഇന്ത്യക്ക് ഇന്നിങ്സ് വിജയം. 286 റൺസിൻ്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച വിൻഡീസ് 45.1 ഓവറിൽ 146 റൺസിന് പുറത്തായി. നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് വിൻഡീസിനെ തകർത്ത് വിട്ടത്. പേസർ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും കുൽദീപ് യാദവ് രണ്ടും വിക്കറ്റ് നേടി. വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റും നേടി. 38 റൺസെടുത്ത അലിക് അത്തനേസാണ് വിൻഡീസിൻ്റെ ടോപ് സ്കോറർ. പ്രതാപ കാലത്തിൻ്റെ നിഴൽ മാത്രമായി കരീബിയൻ പട മാറുന്ന കാഴ്ചയാണ് സമീപകാലത്ത് ക്രിക്കറ്റിൽ കാണാനാകുന്നത്.
ഇന്ന് രാവിലെയാണ് വിൻഡീസ് രണ്ടാമിന്നിങ്സിൽ ബാറ്റിങ് ആരംഭിച്ചത്. നേരത്തെ അഹമ്മദാബാദിലെ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സെടുത്തിരുന്നു. നായകൻ ശുഭ്മാൻ ഗിൽ ഇന്ന് രാവിലെയാണ് ഇന്നിങ്സ് ഡിക്ലയർ ചെയ്തത്.
ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ദിനം ഇന്ത്യയുടെ മൂന്ന് സെഞ്ച്വറികളാണ് പിറന്നത്. കെ.എല്‍. രാഹുല്‍ (100), ധ്രുവ് ജുറേല്‍ (125) എന്നിവയ്ക്ക് പുറമെ രവീന്ദ്ര ജഡേജയും സെഞ്ച്വറി തികച്ചു. 176 പന്തിൽ പുറത്താകാതെ 104 റൺസെടുത്ത ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും (9) ഇന്ത്യക്കായി പുറത്താകാതെ നിന്നു.
വിന്‍ഡീസിന് വേണ്ടി ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസ് രണ്ട് വിക്കറ്റ് വീഴ്ത്തി. വിന്‍ഡീസിൻ്റെ ആദ്യ ഇന്നിംഗ്‌സ് 162ന് അവസാനിച്ചിരുന്നു. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ്, മൂന്ന് പേരെ പുറത്താക്കിയ ജസ്പ്രീത് ബുംറ എന്നിവരാണ് വിന്‍ഡീസിനെ തകര്‍ത്തത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.