ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് നാലാം ടി20: ബെംഗളൂരുവിൽ രസംകൊല്ലിയായി മഴ, ടോസ് വൈകുന്നു

ഇന്ത്യയിലെ ഏറ്റവും മികച്ച ഡ്രെയ്നിങ് സൗകര്യങ്ങളുള്ള ഗ്രൗണ്ടാണ് ബെംഗളൂരുവിലേത് എന്നതിനാൽ പ്രതീക്ഷയ്ക്ക് ഇനിയും വകയുണ്ട്.
India vs West Indies, 5th T20I
Published on: 
Updated on: 

ബെംഗളൂരു: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും ടി20 പോരാട്ടം വൈകുന്നു. മഴ തുടരുന്നതിനാല്‍ ടോസ് വൈകുകയാണ്. ഇരു ടീമുകളും 2 മത്സരങ്ങള്‍ വീതം ജയിച്ചതിനാല്‍ ഇന്നത്തെ പോരാട്ടം കിരീട ജേതാവിനെ നിര്‍ണയിക്കുന്നതാണ്. 7.35ന് മത്സരം ആരംഭിക്കാനായാൽ മാത്രമെ 20 ഓവർ മത്സരം നടക്കാനിടയുള്ളൂ.

നിലവിലെ സാഹചര്യങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നത് തിരിച്ചടിയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ഡ്രെയ്നിങ് സൗകര്യങ്ങളുള്ള ഗ്രൗണ്ടാണ് ബെംഗളൂരുവിലേത് എന്നതിനാൽ പ്രതീക്ഷയ്ക്ക് ഇനിയും വകയുണ്ട്. പരമ്പര 2-2ന് സമനിലയിൽ ആയതിനാൽ ഇന്നത്തെ മത്സരഫലം നിർണായകമാണ്.

India vs West Indies, 5th T20I
കളിയിൽ 50, സിക്സറടിയിൽ 100; സഞ്ജു സാംസൺ സൂപ്പറാ!

ഹൈദരാബാദില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ 247 റണ്‍സടിച്ചുകൂട്ടിയ വിന്‍ഡീസ് ബാറ്റിങ് നിര മികച്ച ഫോമിലാണ്. മറുഭാഗത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍ സ്ഥിരത പുലര്‍ത്താനാകാതെ വിഷമിക്കുകയാണ്. കഴിഞ്ഞ കളിയില്‍ മായങ്ക് യാദവും അര്‍ഷ്ദീപ് സിങ്ങും നാലോവറില്‍ 52 റണ്‍സ് വീതമാണ് വഴങ്ങിയത്.

പരിക്കേറ്റ അര്‍ഷ്ദീപ് സിങ്ങിന് പകരക്കാരനായി ഭുവനേശ്വര്‍ കുമാര്‍ ടീമിലെത്തുന്നത് ഇന്ത്യന്‍ പേസ് ആക്രമണത്തിന് കരുത്തേകും. ന്യൂ ബോളിൽ പന്ത് സ്വിങ് ചെയ്യിക്കാനും ഡെത്ത് ഓവറുകളില്‍ കൃത്യതയോടെ പന്തറിയാനുമുള്ള ഭുവിയുടെ കഴിവ് വെസ്റ്റ് ഇന്‍ഡീസിൻ്റെ ശക്തമായ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാന്‍ ഇന്ത്യയെ സഹായിച്ചേക്കും.

News Malayalam 24x7
newsmalayalam.com