
വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 252 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി ഇന്ത്യൻ പെൺപുലികൾ. ഒരു ഘട്ടത്തിൽ 102/6 എന്ന നിലയിൽ തകർന്ന ഇന്ത്യയെ കരകയറ്റിയത് റിച്ച ഘോഷും (94) സ്നേഹ് റാണയും (33) ചേർന്നുള്ള ഫിഫ്റ്റി റൺസ് കൂട്ടുകെട്ടാണ്. 49.5 ഓവറിൽ 251 റൺസിൽ ഇന്ത്യ ഓൾഔട്ടായി.
മറുപടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കൻ വനിതകൾ 33 ഓവറിൽ 128/5 എന്ന നിലയിൽ ബാറ്റിങ് തുടരുകയാണ്. ക്രാന്തി ഗൗഡ്, അമൻജോത് കൗർ, സ്നേഹ് റാണ, ദീപ്തി ശർമ, ശ്രീചരണി എന്നിവരാണ് ഇന്ത്യക്കായി വിക്കറ്റുകൾ വീഴ്ത്തിയത്. പ്രോട്ടീസ് ഓപ്പണർ ലോറ വോൾവാർഡ് (61*) പുറത്താകാതെ ക്രീസിലുണ്ട്.
77 പന്തിൽ നിന്നും 94 റൺസെടുത്ത റിച്ചയ്ക്ക് അർഹിച്ച സെഞ്ച്വറി ആറ് റൺസകലെ നഷ്ടമായത് മാത്രമാണ് ഇന്ത്യക്ക് നിരാശയേകുന്നത്. 44 പന്തിൽ നിന്ന് 94 റൺസെടുത്ത അമൻജോത് കൗറും ഇന്ത്യയെ വൻ തകർച്ചയിൽ നിന്നും കരകയറ്റി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ പ്രതിക റാവലും (37) സ്മൃതി മന്ദാനയും (23) 55 റൺസിൻ്റെ മികച്ച തുടക്കമാണ് സമ്മാനിച്ചത്. എന്നാൽ പിന്നീട് കൂട്ടത്തകർച്ചയിലേക്ക് നീങ്ങി.
ലോകകപ്പിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ പെൺപുലികളെ ദക്ഷിണാഫ്രിക്കയുടെ ബൗളിങ് യൂണിറ്റ് വിറപ്പിച്ചിരുന്നു. ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടപ്പെടാതെ 55 റൺസെടുത്ത ഇന്ത്യയെ ഓപ്പണർമാരായ പ്രതിക റാവലും (37) സ്മൃതി മന്ദാനയും (23) രക്ഷപ്പെടുത്തുമെന്ന് കരുതിയതാണ്.
എന്നാൽ ഇരുവരും പുറത്തായതിന് പിന്നാലെ ഇന്ത്യൻ മധ്യനിര ചീട്ടുകൊട്ടാരം കണക്കെ തകർന്നടിയുന്നതാണ് വിശാഖപട്ടണത്ത് കാണാനായത്. ഹർലീൻ ഡിയോൾ (13), ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് (9), ജെമീമ റോഡ്രിഗസ് (0), ദീപ്തി ശർമ (4) എന്നിവർ പൊരുതി നോക്കുക പോലും ചെയ്യാതെ കീഴടങ്ങി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 38.1 ഓവറിൽ 150/6 എന്ന നിലയിലാണ് ഇന്ത്യൻ സ്കോർ.
സ്മൃതി മന്ദാനയാണ് സ്കോർ ബോർഡ് 55ൽ നിൽക്കെ സെഖുഖുനെയ്ക്ക് വിക്കറ്റ് സമ്മാനിച്ച് ആദ്യം കൂടാരം കയറിയത്. പിന്നാലെ അടുത്ത അഞ്ച് വിക്കറ്റുകളും വീണത് വെറും 19 റൺസ് കൂട്ടിച്ചേർക്കുന്നതിന് ഇടയിലാണ്. ഏഴാം വിക്കറ്റിൽ ക്രീസിൽ ഒത്തുചേർന്ന വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷും (34) അമൻജോത് കൗറും (12) ഇന്ത്യയെ വൻ തകർച്ചയിൽ നിന്നും കരകയറ്റാനുള്ള ശ്രമത്തിലാണ്.
ദക്ഷിണാഫ്രിക്കൻ നിരയിൽ നോൻകുലുലെക്കോ മ്ലാബയും ക്ലോയി ട്രയോണും രണ്ട് വീതവും, മാരിസാൻ കാപ്പും ടുമി സെഖുഖുനെയും ഓരോ വീതം വിക്കറ്റും വീഴ്ത്തി.